ബ്രിട്ടീഷ് കൊളംബിയ : വേനൽക്കാലം അടുത്തുവന്നതോടെ ബ്രിട്ടീഷ് കൊളംബിയയിലെ (B.C.) ജലസഞ്ചാര മേഖലകളിൽ സുരക്ഷാ ജാഗ്രത ശക്തമാകുകയാണ്. പ്രത്യേകിച്ച് ജലാശയങ്ങളിലോ സമുദ്രത്തിലോ നീന്താനിറങ്ങുന്ന പുതിയ കുടിയേറ്റക്കാർക്കായാണ് അധികൃതരുടെ മുന്നറിയിപ്പ്.
“പൂളിൽ നീന്തുന്നത് കേവലം ഒരു കഴിവായിരിക്കാം, പക്ഷേ സമുദ്രത്തിൽ നീന്തുന്നത് മറ്റൊരു തലത്തിലേക്ക് പോകുന്നു. അതിന് ശരിയായ ജാഗ്രതയും പരിശീലനവുമാണ് വേണ്ടത്,” എന്നാണ് ലൈഫ്സേവിംഗ് സൊസൈറ്റിയിലെ കിമികോ ഹിരാകിഡയുടെ മുന്നറിയിപ്പ്.ഇതിനായി Swim to Survive പോലുള്ള സൗജന്യ പരിപാടികൾ നിലവിൽ ഡെൽറ്റ, സറീ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തുന്നുണ്ട്. ഓരോ കുടുംബത്തെയും ലക്ഷ്യമിട്ടാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്. വിവിധ ഭാഷകളിൽ ട്രാൻസ്ളേറ്റർമാരുടെ സഹായത്തോടെയാകും ക്ലാസുകൾ നടക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് പങ്കെടുക്കാം.
ഇതുപോലെയുള്ള പരിപാടികൾക്ക് പുറമേ, ലോക്കൽ ആക്വാടിക് ഗ്രൂപ്പുകൾ ലൈഫ്ഗാർഡുകളുടെ മേൽനോട്ടത്തിലുള്ള ഓപ്പൺ വാട്ടർ സ്വിമ്മിങ് പരിശീലനവും സംഘടിപ്പിക്കുന്നു. പുതിയ കുടിയേറ്റക്കാർക്ക് ഇതിലൂടെ ജലസഞ്ചാരത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാനാകുമെന്ന് അധികൃതർ പറയുന്നു.



