വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരുടെയെല്ലാം ഇഷ്ടപ്പെട്ട സ്ഥലമാണ് ജർമനി. മികച്ച ജീവിതനിലവാരവും സൗകര്യങ്ങളുമാണ് ഈ യൂറോപ്യൻ രാജ്യത്തെ ആകർഷകമാക്കുന്നത്. ജർമനിയിൽ സ്ഥിരതാമസമാക്കുക എന്നത് പല ഇന്ത്യക്കാരുടെയും ഒരു വലിയ സ്വപ്നമാണ്. എന്നാൽ, വെറും 11,500 രൂപയ്ക്ക് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാമെന്ന് എത്രപേർക്കറിയാം? ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
ജർമനിയിൽ സ്ഥിരതാമസമാക്കാൻ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്നാണ് സെറ്റിൽമെന്റ് പെർമിറ്റ് അഥവാ സ്ഥിരതാമസാനുമതി. ഇത് ലഭിച്ചാൽ കുടുംബത്തോടൊപ്പം ഒരു നിയന്ത്രണവുമില്ലാതെ ജർമനിയിൽ താമസിക്കാം. കൂടാതെ, ഒരു ജീവനക്കാരനായിട്ടോ അല്ലെങ്കിൽ സ്വന്തമായി ബിസിനസ്സ് ചെയ്തിട്ടോ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ അവിടെ ജോലി ചെയ്യാനും സാധിക്കും. ജർമനിയിൽ ഇപ്പോൾ ഒരു താത്കാലിക റെസിഡൻസ് പെർമിറ്റിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
സ്‌കിൽഡ് വർക്കർ
റെസിഡൻസ് ആക്‌ട് പ്രകാരം താഴെപ്പറയുന്നവരെയാണ് സ്‌കിൽഡ് വർക്കർ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്:
ജർമ്മൻ അല്ലെങ്കിൽ അംഗീകൃത വിദേശ അക്കാദമിക് യോഗ്യതയുള്ള വ്യക്തി
ആഭ്യന്തര അല്ലെങ്കിൽ തത്തുല്യമായ തൊഴിൽ പരിശീലനം നേടിയ വ്യക്തി
യൂറോപ്യൻ യൂണിയൻ (ഇയു) ബ്ലൂ കാർഡ് ഉടമ
2016/801 പ്രകാരം (EU) അന്താരാഷ്ട്ര ഗവേഷകൻ
പൊതുവായ ആവശ്യകതകൾ
കുറഞ്ഞത് മൂന്ന് വർഷം വരെയെങ്കിലും സാധുതയുള്ള റെസിഡൻസ് പെർമിറ്റ് കൈവശമുള്ളവരെയാണ് സെറ്റിൽമെന്റ് പെർമിറ്റിനായി പരിഗണിക്കുന്നത്. താഴെപ്പറയുന്ന യോഗ്യതയുള്ളവർ ജർമനിയിലെ പ്രാദേശിക ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് പിആറിനുള്ള നടപടികൾ പൂർത്തിയാക്കണം.
വൊക്കേഷണൽ ട്രെയിനിംഗ് ലഭിച്ച സ്‌കിൽഡ് വർക്കർ
ജർമനിയിൽ നിന്നോ വിദേശത്തുനിന്നോ ഉള്ള ബിരുദം കരസ്ഥമാക്കിയവർ
അക്കാദമിക്, സയന്റിഫിക് ആവശ്യങ്ങൾക്കായി ജർമനിയിൽ വരുന്നവർ
ഉയർന്ന ക്വാളിഫിക്കേഷനുള്ള പ്രൊഫഷണലുകൾ
സുരക്ഷിതമായ ഉപജീവനമാർഗമുള്ളവർ
കുറഞ്ഞത് 36 മാസത്തേക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇൻഷുറൻസിൽ സംഭാവന ചെയ്തിട്ടുള്ളവർ
റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട സാധുവായ ജോലിയുള്ളവർ
ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ
ജർമ്മൻ നിയമം, ജർമൻ സമൂഹം, ജീവിത സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് അടിസ്ഥാന അറിവുള്ളവർ
മതിയായ താമസസ്ഥലമുള്ളവർ
ചെലവ്
ജർമ്മനിയിൽ സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കുന്നതിനുള്ള ചെലവ് സാധാരണയായി 113 യൂറോ (11,666 രൂപ) മുതൽ 147 യൂറോ (15,176 രൂപ) വരെയാണ്. ജോലിയെ അടിസ്ഥാനമാക്കി ഫീസ് വ്യത്യാസപ്പെടും. അങ്ങനെ, ജർമനിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ആവശ്യമായ രേഖകളും യോഗ്യതകളും ഉണ്ടെങ്കിൽ, ചുരുങ്ങിയ ചെലവിൽ നിങ്ങളുടെ ജർമൻ സ്വപ്നം യാഥാർത്ഥ്യമാക്കാം.
Are you dreaming of a German life? If so, grab a ticket for Rs. 11,500!;Make your dream come true, and that too without emptying your pocket!
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



