കാൽഗറി: കാൽഗറിയിൽ മൾട്ടി യൂണിറ്റ് അപ്പാർട്ട്മെന്റിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നോർത്ത് ഈസ്റ്റ് 34 അവന്യൂവിലെ അഞ്ച് യൂണിറ്റുകളുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
കെട്ടിടത്തിൽ നിന്ന് കനത്ത പുകയുയർന്നതിനെത്തുടർന്ന് അപ്പാർട്ട്മെന്റിലും സമീപത്തെ വീടുകളിലും താമസിച്ചിരുന്നവരെ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റ വ്യക്തിക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. അപ്പാർട്ട്മെന്റിലെ മിക്ക യൂണിറ്റുകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങളും പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി അഗ്നിശമനസേനയും പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Apartment fire in Calgary: One person injured



