നോവ സ്കോഷ്യ: നോവ സ്കോഷ്യയിൽ നിന്ന് സഹാേദരങ്ങളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ആർസിഎംപി (RCMP). കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കൂടുതൽ പേരെ നുണപരിശോധനയ്ക്ക് (Polygraph Test) വിധേയമാക്കിയതായി പോലീസ് സ്ഥിരീകരിച്ചു.
2025 മെയ് മാസത്തിലാണ് ലാൻസ്‌ഡൗൺ സ്റ്റേഷനിലെ വീട്ടിൽ നിന്ന് നാല് വയസ്സുകാരൻ ജാക്ക് സള്ളിവനെയും ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും കാണാതായത്. കുട്ടികളെ കണ്ടെത്താനായി ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്നത്. ഫെബ്രുവരിയിൽ നടന്ന പരിശോധനയിൽ ആരെൊക്കെയാണ് പങ്കെടുത്തതെന്നോ എന്തൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്നോ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.
നേരത്തെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ കുട്ടികളുടെ അമ്മ മലേയ ബ്രൂക്സ്-മുറെയെയും രണ്ടാനച്ഛൻ ഡാനിയൽ മാർട്ടലിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്ന് ഇരുവരും സത്യസന്ധമായാണ് മറുപടി നൽകിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിനിടെ കുട്ടികളുടെ രണ്ടാനച്ഛനെതിരെ മർദ്ദനത്തിനും അന്യായമായി തടഞ്ഞുവെച്ചതിനും പോലീസ് കേസെടുത്തിരുന്നു.
കാണാതായ കുട്ടികളെ കണ്ടെത്താൻ തങ്ങൾ വിശ്രമമില്ലാതെ പണിയെടുക്കുകയാണെന്നും പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആർസിഎംപി അറിയിച്ചു. കുട്ടികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Another round of polygraphs in RCMP investigation into Jack and Lilly’s disappearance



