ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) നാല് കാനേഡിയൻ പൗരന്മാരുടെ സമീപത്ത് വെച്ച് വെടിയുതിർത്തതിനെ തുടർന്ന് ഇസ്രായേലിന്റെ അംബാസഡറെ വിളിപ്പിക്കുമെന്ന് കാനേഡിയൻ വിദേശ്യക്കാര്യ മന്ത്രി അനിത അനന്ദ്. സഹായപ്രവർത്തകരായ മൂന്ന് കാനഡാക്കാരും ഒരു ഇരട്ട പൗരത്വമുള്ള വ്യക്തിയും ഉൾപ്പെട്ട ഇവർ ഗാസയിലെ ഒരു മനുഷ്യാവാസ മേഖലയിൽ കഴിയുമ്പോഴാണ് വെടിവെപ്പ് ഉണ്ടായത്.
സംഭത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇത് വലിയ നയതന്ത്ര പ്രതിഫലനങ്ങളുണ്ടാക്കുന്ന സാഹചര്യമാണെന്ന് അനിത അനന്ദ് വ്യക്തമാക്കി.
കാനേഡിയൻ പൗരന്മാരുടെ സുരക്ഷ നമ്മുക്ക് അത്യന്തം പ്രധാനമാണ്. ഇസ്രായേൽ സർക്കാരിൽനിന്ന് ഇതിനെ കുറിച്ചുള്ള മുഴുവൻ വിശദീകരണവും കാനഡ പ്രതീക്ഷിക്കുന്നുവെന്നും അവർ കട്ടിച്ചേർത്തു.
ഇസ്രായേൽ അംബാസഡറുമായുള്ള ഔപചാരിക കൂടിക്കാഴ്ച ഉടൻ തന്നെ നടക്കുമെന്നും അവർ അറിയിച്ചു. ഹമാസുമായി ഇസ്രായേലിന്റെ പ്രതിരോധസംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് ഗാസയിൽ ഈ സംഭവമുണ്ടായത്. പ്രദേശത്ത് കുടുങ്ങിയിരിക്കുന്ന സർവകലാശാല പ്രവർത്തകർ, സഹായസംഘങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ കാനഡ അന്തർദേശീയ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
മേഖലയിൽ ആക്രമണം അവസാനിപ്പിച്ച് ശാന്തിയും മനുഷ്യാവകാശവും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കാനഡ പിന്തുണ പ്രഖ്യാപിച്ചു.
ഈ പ്രത്യേക സംഭവത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ സൈനിക നടപടികൾക്കിടയിൽ സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നുവെന്ന നിലപാട് ഇസ്രായേൽ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, കാനേഡിയൻ പൗരന്മാർക്കെതിരെ അതിരുകടന്നുള്ള വെടിവെപ്പ് അത്യന്തം ഗൗരവമായി കാണേണ്ട വിഷയമാണെന്ന നിലപാടിലാണ് കാനഡ സർക്കാർ.



