📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ സ്ഥിരതാമസമാണോ ലക്ഷ്യം? ഇതാണ് അവസരം: മുൻഗണനാ മേഖലകൾ പ്രഖ്യാപിച്ച് ആൾട്ടോണ/റൈൻലാൻഡ്

Canada Varthakal by Canada Varthakal
July 29, 2025
in Canada, Immigration, Manitoba
Reading Time: 3 mins read
youth with canada flag

കാനഡയിലെ ഗ്രാമീണ മേഖലകളിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഒരു സുവർണ്ണാവസരം. മാനിറ്റോബയിലെ ആൾട്ടോണ/റൈൻലാൻഡ് കമ്മ്യൂണിറ്റി, റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP) പ്രോഗ്രാമിനായുള്ള മുൻഗണനാ മേഖലകളും തൊഴിലുകളും, അംഗീകൃത തൊഴിലുടമകളെയും പ്രഖ്യാപിച്ചു.

എന്താണ് RCIP?

ADVERTISEMENT

കാനഡയുടെ ഗ്രാമീണ മേഖലകളിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും, വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള വഴി ഒരുക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണ് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP). തൊഴിലുടമകളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രോഗ്രാമാണിത്. അതായത്, ഒരു അംഗീകൃത തൊഴിലുടമയിൽ നിന്ന് തൊഴിൽ വാഗ്ദാനം (community-endorsed job offer) ലഭിക്കുന്ന വിദേശികൾക്ക് കനേഡിയൻ പെർമനന്റ് റെസിഡൻസിക്ക് (PR) നേരിട്ട് അപേക്ഷിക്കാൻ സാധിക്കും. ആൾട്ടോണ ടൗൺ, റൈൻലാൻഡ് മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ആൾട്ടോണ/റൈൻലാൻഡ് RCIP.

ആൾട്ടോണ/റൈൻലാൻഡിന്റെ മുൻഗണനാ മേഖലകൾ:

വിദ്യാഭ്യാസം, നിയമം, സാമൂഹികം, കമ്മ്യൂണിറ്റി, സർക്കാർ സേവനം (Education, Law and Social, Community and Government Service).

വിൽപ്പനയും സേവനങ്ങളും (Sales and Services).

ട്രേഡുകളും ഗതാഗതവും (Trades and Transport).

പ്രകൃതിവിഭവങ്ങളും കൃഷിയും (Natural Resources and Resources).

നിർമ്മാണവും യൂട്ടിലിറ്റികളും (Manufacturing and Utilities).

മുൻഗണനാ തൊഴിലുകൾ (NOC കോഡുകളോടൊപ്പം):

ഈ മേഖലകളിൽ താഴെ പറയുന്ന തൊഴിലുകൾക്കാണ് ആൾട്ടോണ/റൈൻലാൻഡ് മുൻഗണന നൽകുന്നത്:

ബൈൻഡിംഗ് ആൻഡ് ഫിനിഷിംഗ് മെഷീൻ ഓപ്പറേറ്റർമാർ (NOC 94152) – നിർമ്മാണവും യൂട്ടിലിറ്റികളും

ക്യാമറ, പ്ലേറ്റ് മേക്കിംഗ്, മറ്റ് പ്രീപ്രസ് തൊഴിലുകൾ (NOC 94151) – നിർമ്മാണവും യൂട്ടിലിറ്റികളും

കൺസ്ട്രക്ഷൻ മിൽറൈറ്റ്സ് ആൻഡ് ഇൻഡസ്ട്രിയൽ മെക്കാനിക്സ് (NOC 72400) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും, ട്രേഡുകളും ഗതാഗതവും

പാചകവിദ​ഗ്ധർ (NOC 63200) – വിൽപ്പനയും സേവനങ്ങളും

കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്സ് – ധനകാര്യ സ്ഥാപനങ്ങൾ (NOC 64400) – വിൽപ്പനയും സേവനങ്ങളും

ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാർ & അസിസ്റ്റന്റുമാർ (NOC 42202) – വിദ്യാഭ്യാസം, നിയമം, സാമൂഹികം, കമ്മ്യൂണിറ്റി, സർക്കാർ സേവനം

ഫിനാൻഷ്യൽ ഓഡിറ്റർമാർ & അക്കൗണ്ടന്റുമാർ (NOC 11100) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും

ഫുഡ് കൗണ്ടർ അറ്റൻഡന്റ്സ്, കിച്ചൻ ഹെൽപ്പേഴ്സ് & അനുബന്ധ പിന്തുണ തൊഴിലുകൾ (NOC 65201) – വിൽപ്പനയും സേവനങ്ങളും

ഫുഡ് സർവീസ് സൂപ്പർവൈസർമാർ (NOC 62020) – വിൽപ്പനയും സേവനങ്ങളും

ഹെവി-ഡ്യൂട്ടി എക്യുപ്‌മെന്റ് മെക്കാനിക്സ് (NOC 72401) – പ്രകൃതിവിഭവങ്ങളും കൃഷിയും, ട്രേഡുകളും ഗതാഗതവും

ഇൻഡസ്ട്രിയൽ ബുച്ചേഴ്സ് & മീറ്റ് കട്ടേഴ്സ്, പൗൾട്രി പ്രിപ്പെയറേഴ്സ് & അനുബന്ധ തൊഴിലാളികൾ (NOC 94141) – നിർമ്മാണവും യൂട്ടിലിറ്റികളും

ഇൻഡസ്ട്രിയൽ പെയിന്റർമാർ, കോട്ടേഴ്സ് & മെറ്റൽ ഫിനിഷിംഗ് പ്രോസസ് ഓപ്പറേറ്റർമാർ (NOC 94213) – നിർമ്മാണവും യൂട്ടിലിറ്റികളും

ലേബറേഴ്സ് ഇൻ ഫുഡ് ആൻഡ് ബിവറേജ് പ്രോസസ്സിംഗ് (NOC 95106) – പ്രകൃതിവിഭവങ്ങളും കൃഷിയും

മാനുഫാക്ചറിംഗ് മാനേജർമാർ (NOC 90010) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും

മെറ്റീരിയൽ ഹാൻഡ്‌ലർമാർ (NOC 75101) – നിർമ്മാണവും യൂട്ടിലിറ്റികളും

മെക്കാനിക്കൽ അസംബ്ലർമാർ & ഇൻസ്പെക്ടർമാർ (NOC 94204) – നിർമ്മാണവും യൂട്ടിലിറ്റികളും

മെറ്റൽവർക്കിംഗ് & ഫോർജിംഗ് മെഷീൻ ഓപ്പറേറ്റർമാർ (NOC 94105) – നിർമ്മാണവും യൂട്ടിലിറ്റികളും

പ്രോസസ്സിംഗ്, നിർമ്മാണം, യൂട്ടിലിറ്റികൾ എന്നിവയിലെ മറ്റ് തൊഴിലാളികൾ (NOC 95109) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും

പ്രിന്റിംഗ് പ്രസ് ഓപ്പറേറ്റർമാർ (NOC 73401) – നിർമ്മാണവും യൂട്ടിലിറ്റികളും

പ്രോസസ് കൺട്രോൾ & മെഷീൻ ഓപ്പറേറ്റർമാർ, ഫുഡ് ആൻഡ് ബിവറേജ് പ്രോസസ്സിംഗ് (NOC 94140) – പ്രകൃതിവിഭവങ്ങളും കൃഷിയും

റീട്ടെയ്ൽ സെയിൽസ് സൂപ്പർവൈസർമാർ (NOC 62010) – വിൽപ്പനയും സേവനങ്ങളും

ഷിപ്പേഴ്സ് & റിസീവേഴ്സ് (NOC 14400) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും

സൂപ്പർവൈസർമാർ, ഫുഡ് ആൻഡ് ബിവറേജ് പ്രോസസ്സിംഗ് (NOC 92012) – പ്രകൃതിവിഭവങ്ങളും കൃഷിയും

സൂപ്പർവൈസർമാർ, സപ്ലൈ ചെയിൻ, ട്രാക്കിംഗ് & ഷെഡ്യൂളിംഗ് കോർഡിനേഷൻ തൊഴിലുകൾ (NOC 12013) – പ്രകൃതിവിഭവങ്ങളും കൃഷിയും, നിർമ്മാണവും യൂട്ടിലിറ്റികളും

വെൽഡർമാർ & അനുബന്ധ മെഷീൻ ഓപ്പറേറ്റർമാർ (NOC 72106) – നിർമ്മാണവും യൂട്ടിലിറ്റികളും, ട്രേഡുകളും ഗതാഗതവും

ആൾട്ടോണ/റൈൻലാൻഡ് അംഗീകൃത തൊഴിലുടമകൾ:

കമ്മ്യൂണിറ്റി അംഗീകരിച്ച തൊഴിലുടമകളുടെ പട്ടികയും പുറത്തുവിട്ടു. പുതിയ തൊഴിലുടമകളെ അംഗീകരിക്കുന്നതിനനുസരിച്ച് ഈ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതാണ്. നിലവിൽ അംഗീകരിക്കപ്പെട്ട തൊഴിലുടമകൾ:

എൽമർസ് വെൽഡിംഗ് & മാനുഫാക്ചറിംഗ് ലിമിറ്റഡ് (Elmer’s Welding & Manufacturing Ltd.)

ഗ്രീൻവാലി എക്യുപ്‌മെന്റ് (2009) Inc. (Greenvalley Equipment (2009) Inc.)

ബഫല്ലോ ക്രീക്ക് മിൽസ് (2017) Inc. (Buffalo Creek Mills (2017) Inc.)

കിഡ്ഡി സൺഷൈൻ സെന്റർ Inc. (Kiddie Sunshine Centre Inc.)

സബ്‌വേ, ആൾട്ടോണ (Subway, Altona)

പയനിയർ മീറ്റ്സ് ലിമിറ്റഡ് (Pioneer Meats Ltd.)

ETG കമ്മോഡിറ്റീസ് Inc. (ETG Commodities Inc.)

ആക്സസ് ക്രെഡിറ്റ് യൂണിയൻ ലിമിറ്റഡ് (Access Credit Union Ltd.)

ഫ്രൈസെൻസ് കോർപ്പറേഷൻ (Friesens Corporation)

ആൾട്ടോണ ഹോട്ടൽ (Altona Hotel)

RCIP-ക്ക് മുൻഗണനാ മേഖലകളുടെയും തൊഴിലുടമകളുടെയും പ്രാധാന്യം:

RCIP ഒരു തൊഴിലുടമ കേന്ദ്രീകൃത പാതയായതുകൊണ്ട്, വിദേശികൾക്ക് ഈ പ്രോഗ്രാം വഴി PR ലഭിക്കാൻ അംഗീകൃതമായ ഒരു ജോലി വാഗ്ദാനം അത്യാവശ്യമാണ്. ഒരു കമ്മ്യൂണിറ്റിയിലെ സാമ്പത്തിക വികസന സംഘടന അംഗീകരിച്ച ബിസിനസ്സുകൾക്ക് മാത്രമേ അംഗീകൃത തൊഴിലുടമ എന്ന പദവി ലഭിക്കൂ. കമ്മ്യൂണിറ്റി തിരിച്ചറിഞ്ഞ മുൻഗണനാ മേഖലകളിലെ തൊഴിലുടമകൾക്ക് മാത്രമേ ഈ അംഗീകാരം ലഭിക്കുകയുള്ളൂ. കൂടാതെ, തൊഴിൽ വാഗ്ദാനം കമ്മ്യൂണിറ്റിയുടെ മുൻഗണനാ തൊഴിൽ പട്ടികയുമായി യോജിക്കുന്നതായിരിക്കണം.

ഒരിക്കൽ അംഗീകാരം ലഭിച്ചാൽ, തൊഴിലുടമകൾക്ക് തദ്ദേശീയ സാമ്പത്തിക വികസന സംഘടനയുടെ അംഗീകാരത്തിനായി ജോലികൾ സമർപ്പിക്കാൻ അനുവാദമുണ്ട്. യോഗ്യനായ ഒരു വിദേശിക്ക് അംഗീകൃത തൊഴിൽ വാഗ്ദാനം ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് RCIP പ്രകാരം ഫെഡറൽ ഗവൺമെന്റിന് നേരിട്ട് സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

ഈ പൈലറ്റ് പദ്ധതിയിൽ ആകെ 14 കമ്മ്യൂണിറ്റികളാണ് പങ്കെടുക്കുന്നത്. 2025 ജൂലൈ വരെ മിക്ക കമ്മ്യൂണിറ്റികളും തങ്ങളുടെ മുൻഗണനാ മേഖലകളും അംഗീകൃത തൊഴിലുടമകളെയും പ്രഖ്യാപിച്ചുകഴിഞ്ഞു.

Altona/ Rhineland in Manitoba announces priority sectors and designated employers for rural pathway to permanent residence

Ad 1
Ad 2
Ad 3

Related Posts

ടൊറന്റോ നഗരമധ്യത്തിൽ വൻ തീപിടുത്തം; പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു, പരിഭ്രാന്തി പരത്തി കറുത്ത പുക
Canada

ടൊറന്റോ നഗരമധ്യത്തിൽ വൻ തീപിടുത്തം; പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു, പരിഭ്രാന്തി പരത്തി കറുത്ത പുക

by Canada Varthakal
March 27, 2026
അതിർത്തിയിൽ തടഞ്ഞു; കനേഡിയൻ പൗരന്റെ ഡിഎൻഎ ബലമായി ശേഖരിച്ച് യുഎസ്
Canada

അതിർത്തിയിൽ തടഞ്ഞു; കനേഡിയൻ പൗരന്റെ ഡിഎൻഎ ബലമായി ശേഖരിച്ച് യുഎസ്

by Canada Varthakal
March 27, 2026
Scott Fielding
Manitoba

ലൈംഗിക അതിക്രമക്കേസ്: മാനിറ്റോബ മുൻ എം.എൽ.എ സ്കോട്ട് ഫീൽഡിംഗ് അറസ്റ്റിൽ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.