ആൽബർട്ടയുടെ ധനമന്ത്രി നേറ്റ് ഹോർണർ, 2024-25 സാമ്പത്തിക വർഷത്തെ അന്തിമ സാമ്പത്തിക കണക്കുകൾ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിക്കുമ്പോൾ ഏകദേശം 6 ബില്യൺ ഡോളറിന്റെ മിച്ച വരുമാനം അഥവാ മിച്ച ബഡ്ജറ്റ് ആണ് പ്രവചിക്കപ്പെട്ടിരുന്നത്. ഈ കണക്കുകൾ അന്നത്തെ പ്രവചനങ്ങളെ ശരിവയ്ക്കുന്നതാണോ എന്ന് മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകും.
അതേസമയം, നിലവിലെ സാമ്പത്തിക വർഷം (2025-26) ആരംഭിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ, ആൽബർട്ടയുടെ സാമ്പത്തിക സ്ഥിതി അത്ര ശുഭകരമല്ലെന്നാണ് സൂചന. ഫെബ്രുവരിയിൽ ഹോർണർ അവതരിപ്പിച്ച ബജറ്റ് പ്രകാരം, 2026 മാർച്ച് അവസാനത്തോടെ സംസ്ഥാനം 5.2 ബില്യൺ ഡോളറിന്റെ കമ്മി അഥവാ കമ്മിയുള്ള ബഡ്ജറ്റ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണവിലയിലെ ഇടിവ്, നികുതി വെട്ടിക്കുറയ്ക്കലുകൾ, അമേരിക്ക ഏർപ്പെടുത്തിയ വ്യാപാര താരിഫുകൾ പോലുള്ള ആഗോള സംഭവങ്ങൾ എന്നിവ കാരണം അടുത്ത വർഷങ്ങളിലും കമ്മി തുടരുമെന്നും ബജറ്റ് പ്രവചിക്കുന്നു.



