ആൽബെർട്ടയിലെ ജലാശയങ്ങളിൽ ബോട്ടുകൾ ഉപയോഗിക്കുന്നതിന് വാർഷിക പാസ് ഏർപ്പെടുത്താൻ പ്രവിശ്യാ സർക്കാർ ആലോചിക്കുന്നു. ബോട്ട്, ജെറ്റ് സ്കീ, കനോ, കയാക് തുടങ്ങി എല്ലാതരം ജലയാനങ്ങള്‍ക്കും ഇത് ബാധകമാകും. ഇന്വാസിവ് മസിലുകളിൽ നിന്ന് ജലാശയങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി ഈ പാസിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും വിനിയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വടക്കേ അമേരിക്കയിൽ ഈയിനം മസിലുകൾ വ്യാപകമായി വളരുന്നുണ്ടെങ്കിലും, ആൽബെർട്ടയിലെ 600-ൽ അധികം തടാകങ്ങളിൽ ഇവ ഇതുവരെയും സ്ഥാനം ഉറപ്പിച്ചിട്ടില്ല. തടാകങ്ങൾക്ക് ഭീഷണിയായ മസിലുകളെ തടയാൻ പ്രതിരോധം അനിവാര്യമാണ്.
വാർഷിക വാട്ടർക്രാഫ്റ്റ് പാസിന് എത്ര രൂപ ഈടാക്കണം, ഇത് എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി പ്രവിശ്യാ സർക്കാർ ഒരു സർവേ ആരംഭിച്ചിട്ടുണ്ട്. ആൽബെർട്ടയിലെ താമസക്കാർക്ക് ഓഗസ്റ്റ് 25 വരെ ഈ സർവേയിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
ഈ പുതിയ നീക്കം പ്രവിശ്യയുടെ ജലാശയങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിന് എങ്ങനെ സഹായിക്കുമെന്ന് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.



