ആൽബർട്ട; ആൽബർട്ടയിലെ അമിതമായ മയക്കുമരുന്ന് പ്രതിസന്ധി (toxic drug crisis) മുൻനിര ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ബാധിക്കുന്നതായി പുതിയ റിപ്പോർട്ട്. ഈ പ്രതിസന്ധി കാരണം ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കിടയിൽ അമിത ജോലിഭാരം (Burnout), അക്രമങ്ങൾ, പിന്തുണയില്ലായ്മ എന്നിവ വർധിക്കുന്നു. ഈ സമ്മർദ്ദം കാരണം പലരും ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്നതായും, ഇത് പൊതുജനാരോഗ്യ സംരക്ഷണത്തെ തന്നെ തകർക്കുമെന്നും പാർക്ക്ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് (Parkland Institute) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വർഷങ്ങളായി ആരോഗ്യപ്രവർത്തകർക്ക് അറിയാവുന്ന കാര്യങ്ങളാണ് ഈ പഠനം പുറത്തുകൊണ്ടുവരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് സഹായം നൽകാനുള്ള സംവിധാനങ്ങൾ പരാജയമാണ്, കൂടാതെ അവരെ പരിചരിക്കുന്ന ജീവനക്കാർക്ക് വേണ്ടത്ര പരിശീലനമോ മേലുദ്യോഗസ്ഥരുടെ പിന്തുണയോ ലഭിക്കുന്നില്ല. ചില ജീവനക്കാർക്ക് ജോലിയിൽ തുടരാൻ വേണ്ടി മാത്രം ശമ്പളത്തിന്റെ വലിയൊരു ഭാഗം കൗൺസിലിങ്ങിനായി ചെലവഴിക്കേണ്ടിവരുന്നു.
2016 മുതൽ ആൽബർട്ടയിൽ 10,000-ൽ അധികം ആളുകളാണ് മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം മരിച്ചത്, ഇതിൽ 94% മരണങ്ങളിലും ഫെന്റനിലിന്റെ (fentanyl) സാന്നിധ്യമുണ്ടായിരുന്നു. ഈ ഗുരുതര സാഹചര്യം മാറ്റനായിട്ട് റിപ്പോർട്ട് ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം, ഭവനരഹിതരായ മയക്കുമരുന്ന് ഉപയോക്താക്കൾക്ക് മാന്യവും സുരക്ഷിതവുമായ താമസസൗകര്യം നൽകുക എന്നതാണ്.
കൂടാതെ, സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങൾക്കും ഒരേപോലെയുള്ള നിയമങ്ങൾ നടപ്പിലാക്കാതെ, പ്രാദേശിക ആവശ്യങ്ങൾക്കനുരിച്ച് ചികിത്സാരീതികളിൽ മാറ്റങ്ങൾ വരുത്താൻ അനുമതി നൽകണം. ചെലവ് കുറഞ്ഞ പരിഹാരമായി, നിലവിൽ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനത്തിൽ ഉൾപ്പെടാത്ത പാരാമെഡിക്കുകളെ കൂടി അതിൽ ചേർക്കണമെന്നും പറയുന്നു. എന്നാൽ, റിപ്പോർട്ടിനോട് പ്രതികരിച്ച ആൽബർട്ട സർക്കാർ, തങ്ങളുടെ ‘റിക്കവറിക്ക് മുൻഗണന നൽകുന്ന’ തന്ത്രത്തെ ന്യായീകരിച്ചു.
പുതിയ നിയമനിർമ്മാണങ്ങളിലൂടെയും ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെയും (11 പുതിയ റിക്കവറി കമ്മ്യൂണിറ്റികൾ) ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സൗഖ്യവും വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. എങ്കിലും, ഒരു സുപ്പർവൈസ്ഡ് കൺസംഷൻ സൈറ്റ് സന്ദർശിക്കുന്നതിനേക്കാൾ 24 ഇരട്ടിയിലധികം ചെലവ് ($1,200) ഒരു എമർജൻസി റൂം സന്ദർശനത്തിന് വരുമെന്ന് ഡോ. ജാക്സൺ വിമർശിച്ചു.
alberta-toxic-drug-crisis-healthcare-workers-burnout-system-collapse-solutions
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



