ആൽബർട്ട: ഫെഡറൽ സർക്കാരിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആവശ്യപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് ഒക്ടോബർ 25ന് തുടക്കമാകും. “It is time to stand up for Alberta’s future” എന്ന സന്ദേശമുയർത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യ റാലി ഒക്റ്റോബർ 25ന് വൈകുന്നേരം 4 മുതൽ 6 മണി വരെ എഡ്മൺമൺ ലെജിസ്ലേച്ചർ ഭവന് പുറത്ത് നടക്കും. ഫെഡറൽ ഇടപെടലുകൾ കുറയ്ക്കാനുള്ള ആവശ്യം, എണ്ണ, പ്രകൃതിവാതകം പോലുള്ള പ്രവിശ്യയുടെ വിഭവസമ്പത്തുകളുടെ പൂർണ്ണ നിയന്ത്രണം, ആവശ്യമെങ്കിൽ കാനഡയിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടുന്നതിനായുള്ള ചർച്ചകൾ എന്നിവയാണ് ഈ റാലി പ്രധാനമായും മുന്നോട്ട് വെക്കുന്ന വിഷയങ്ങൾ.
“Alberta’s future must be decided by Albertans” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് റാലിയുടെ സംഘാടകർ ജനങ്ങളെ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒട്ടാവ ആൽബർട്ടയെ അവഗണിക്കുന്നുവെന്ന ശക്തമായ വിമർശനമാണ് റാലിയുടെ പ്രധാന പ്രചോദനം. ഈ റാലിക്ക് ലഭിക്കുന്ന ജനപിന്തുണ, പ്രവിശ്യയുടെ രാഷ്ട്രീയ ഗതിയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
റാലി സമാധാനപരമായിരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുഭദ്രത ഉറപ്പാക്കുന്നതിനായി ആൽബർട്ട പൊലീസ് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആൽബർട്ടയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഈ പൊതുപ്രതിഷേധം, കാനഡയുടെ ഫെഡറൽ-പ്രൊവിൻഷ്യൽ ബന്ധങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നതിൽ സംശയമില്ല. ഈ റാലി പ്രാദേശിക രാഷ്ട്രീയത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Alberta to hold protest rally to open door to talks on secession from Canada



