പൈപ്പ്ലൈൻ പദ്ധതികളോടുള്ള ക്യൂബെക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ടിന്റെ ഈ പുതിയ മനോഭാവം വലിയ മുന്നേട്ടമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വിശേഷിപ്പിച്ചു. യൂറോപ്പിലേക്ക് ഊർജം കയറ്റുമതി ചെയ്യാനും, വിദേശ നിയന്ത്രണങ്ങൾ കുറയ്ക്കാനും വേണ്ടിയാണ് സെപ്റ്റ്-ഐൽസ് തുറമുഖം വഴി പദ്ധതി ആലോചിക്കുന്നത്. ഇത്തരമൊരു പദ്ധതിക്ക് ക്യൂബെക്കിൽ പൊതുജനം കൂടുതൽ പിന്തുണ നല്കുന്നുവെന്ന് ലെഗോൾട്ട് പറഞ്ഞു.
ദീർഘകാലമായി ക്യൂബെക്കിനോട് പ്രകൃതിവാതക വിഭവങ്ങൾ വികസിപ്പിക്കാൻ പറയുന്ന സ്മിത്ത്, ഇതിന് കാരണമായി ആഗോള ആവശ്യകതയും യൂറോപ്പിന്റെ ഊർജ്ജ ആവശ്യങ്ങളും പ്രധാന പ്രചോദനങ്ങളായി കാണുന്നു. കൽക്കരിയും മരവും പോലെ അല്ലാതെ പ്രകൃതിദത്ത വാതകം കൂടുതൽ ശുദ്ധവും പരിസ്ഥിതിയോട് സൗഹൃദപരവുമായ ഇന്ധനമാണ് എന്ന് അവർ പറയുന്നു. ജി.എൻ.എൽ ക്യൂബെക്, എനർജി ഈസ്റ്റ് തുടങ്ങിയ മുൻകാല പൈപ്പ്ലൈൻ നിർദ്ദേശങ്ങൾ നേരത്തെ നിരസിക്കപ്പെട്ടിരുന്നു. ഇതിനുപുറമേ, പുതിയ പൈപ്പ്ലൈൻ പദ്ധതികൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി അനുകൂല സമീപനം സ്വീകരിച്ചതുകൊണ്ട് സാഹചര്യത്തിൽ മാറ്റം വന്നേക്കാമെന്ന സാധ്യതയുണ്ട്
എന്നിരുന്നാലും ഇതിന് എതിർപ്പുകളും നിലനിൽക്കുന്നുണ്ട്. ട്രാൻസ് മൗണ്ടൻ പൈപ്പ്ലൈൻ പോലെ പൂർണ്ണമായി ഉപയോഗിക്കാത്ത നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ആദ്യം പരമാവധി ഉപയോഗിക്കണമെന്ന് മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് വാദിക്കുന്നുണ്ട്. ഇ നിലപാടിന് പിന്തുണയുമായി ബ്ലോക് ക്യൂബെക്കോയിസ് നേതാവ് ഇവ്സ്-ഫ്രാൻസ്വാ ബ്ലാൻഷെറ്റും മുന്നോട്ട് വന്നു. വിപണി ആവശ്യകതയും പ്രമോട്ടർമാരും ഇല്ലാത്തതിനാൽ പുതിയ പദ്ധതികളുടെ ആവശ്യകതയെ തള്ളിക്കളയുന്നു. ക്യൂബെക്കിന്റെ പുതിയ പൈപ്പ്ലൈൻ നിർദ്ദേശങ്ങളിലെ നിലപാടുമാറ്റം കാനഡയുടെ ഊർജ്ജ നയങ്ങളിലും പരിസ്ഥിതി ലക്ഷ്യങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല.



