കാനഡയിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിടുന്ന പ്രൊഫഷണലുകൾക്ക് ആശ്വാസം നൽകിക്കൊണ്ട് ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) സെപ്റ്റംബർ 12, 16, 17 തീയതികളിൽ വിവിധ ഡ്രോകൾ നടത്തി. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി 1,400-ൽ അധികം പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇത് ആൽബർട്ടയുടെ തൊഴിൽ വിപണിയിലെ ആവശ്യകതകൾ നിറവേറ്റുന്നതിന്, പ്രത്യേകിച്ച് സാങ്കേതിക, നിയമ നിർവ്വഹണ മേഖലകളിലെ വിദഗ്ദ്ധരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന നീക്കമാണ്.
സെപ്റ്റംബർ 12-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (alberta opportunity stream) ഡ്രോയിൽ കുറഞ്ഞത് 63 സ്കോർ നേടിയ 1113 പേരെയാണ് പരിഗണിച്ചത്. തുടർന്ന്, സെപ്റ്റംബർ 16-ന് നടന്ന ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്വേ (alberta express entry stream – accelerated tech pathway) ഡ്രോയിൽ, 55 സ്കോർ നേടിയ 320 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. സെപ്റ്റംബർ 17-ന് നടന്ന ഡ്രോ നിയമ നിർവ്വഹണ മേഖലയിലെ പ്രൊഫഷണലുകൾക്ക് മാത്രമായിട്ടായിരുന്നു. ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്സ്മെന്റ് പാത്ത്വേ (alberta express entry stream law enforcement pathway) എന്ന ഈ വിഭാഗത്തിൽ 56 സ്കോറിൽ 10-ൽ താഴെ ആളുകൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
വിവിധ തൊഴിൽ മേഖലകളിലേക്ക് അപേക്ഷകരെ ക്ഷണിച്ച് ആൽബർട്ട പ്രവിശ്യ തങ്ങളുടെ കുടിയേറ്റ നയം കൂടുതൽ ഉദാരമാക്കുന്നു എന്നതിന്റെ സൂചനയാണിത്. ആൽബർട്ടയിലേക്ക് കുടിയേറാൻ താൽപ്പര്യമുള്ളവർക്ക് ഈ പ്രോഗ്രാമുകളിലൂടെ എളുപ്പത്തിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കാനഡയിലെ ഏറ്റവും ആകർഷകമായ തൊഴിൽ സാധ്യതകളും ജീവിത നിലവാരവുമുള്ള പ്രവിശ്യകളിൽ ഒന്നായ ആൽബർട്ട, വിദഗ്ദ്ധ തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ തുറന്നിടുകയാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
Alberta AIP Draw; Details of the draws held on September 12, 16, and 17 are known



