2026 മുതൽ ഇക്കോണമി സീറ്റുകളിൽ ചിലത് സ്റ്റാൻഡിങ് സീറ്റുകളാക്കി മാറ്റാൻ യൂറോപ്പിലെ ബജറ്റ് എയർലൈനുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഹ്രസ്വ ദൂര വിമാന യാത്രകളിൽ സ്കൈറൈഡർ 2.0 എന്നറിയപ്പെടുന്ന സ്റ്റാൻഡിങ് സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ വിമാനങ്ങളുടെ ചെലവ് കുറയ്ക്കാനും യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും കഴിയും, പ്രത്യേകിച്ചും 2 മണിക്കൂറിൽ താഴെ വരുന്ന വിമാന യാത്രകളിലാണ് ഇത് ഉപയോഗപ്പെടുക . ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ 20 ശതമാനത്തിൽ അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഇത്തരം സീറ്റുകൾ വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും എളുപ്പമാണ്.
∙ സ്കൈ റൈഡർ 2.0 സീറ്റുകളുടെ പ്രത്യേകതകൾ?
സാഡിൽ ശൈലിയിലുള്ള സീറ്റുകളാണിത്. പാഡുള്ള സൈക്കിൾ സാഡിലിന് അല്ലെങ്കിൽ തറയിലും മേൽക്കൂരയിലുമായി ഉറപ്പിച്ചിരിക്കുന്ന ട്രാം സ്റ്റാൻഡിങ് സീറ്റുകൾക്ക് സദൃശ്യമാണ് ഇവയുടെ ഡിസൈൻ. യാത്രക്കാരുടെ സുരക്ഷക്കായി സീറ്റ് ബൽറ്റും ഉണ്ടാകും.45 ഡിഗ്രി കോണിൽ ചരിഞ്ഞ സീറ്റുകളാണിത്. യാത്രക്കാർക്ക് ഈ സീറ്റിൽ ഇരിക്കാൻ തങ്ങളുടെ കാലുകളുടെയും പേശികളുടെയും പിന്തുണ ആവശ്യമായി വരും. ഓരോ സീറ്റുകളുടെയും ലെഗ് സ്പേസ് 50 ശതമാനത്തോളും കുറയ്ക്കും. ഇക്കോണമിക് സീറ്റുകളുടെ പകുതി ഭാരമേ സീറ്റുകൾക്ക് ഉണ്ടാകുകയുള്ളു. ഇത് വിമാനങ്ങളുടെ ഇന്ധന ഉപയോഗവും ടേൺ എറൗണ്ട് സമയവും കുറയ്ക്കാനും സഹായിക്കും. ഇറ്റാലിയൻ കമ്പനിയായ ഏവിയഇന്റീരിയേഴ്സ് ആണ് 2018 ൽ വിമാനങ്ങൾക്കായി ഇത്തരം സീറ്റുകൾ ഡിസൈൻ ചെയ്തത്. പരീക്ഷണ ആശയമായ സ്കൈ ഡ്രൈവർ 2.0 സീറ്റുകൾ 2026 ൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏവിയേഷൻ റഗുലേറ്റർ അധികൃതരിൽ നിന്ന് റാപ്പിഡ് എക്സിറ്റ് ഡ്രിൽ ഉൾപ്പെടെയുള്ള സേഫ്റ്റി പരിശോധനകൾ സ്കൈ ഡ്രൈവർ പാസായിട്ടുണ്ടെന്നും 2 മണിക്കൂറിൽ കുറവുള്ള വിമാനയാത്രകളിൽ മാത്രം ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിനായുള്ള അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണെന്നുമാണ് റിപ്പോർട്ടുകൾ. സ്കൈ ഡ്രൈവർ സീറ്റുകളുടെ ഉപയോഗം വിജയകരമായാൽ യുഎസ്, സൗത്ത് അമേരിക്ക, ഏഷ്യ ഉൾപ്പെടെയുള്ള മറ്റ് മേഖലകളും ഇത്തരം സീറ്റുകളുടെ ഉപയോഗം വേഗത്തിൽ നടപ്പാക്കുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



