📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മിഡിൽ ഈസ്റ്റ് – യൂറോപ്പ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

Canada Varthakal by Canada Varthakal
June 24, 2025
in Canada
Reading Time: 1 min read
മിഡിൽ ഈസ്റ്റ് – യൂറോപ്പ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

ഇറാൻ കഴിഞ്ഞ തിങ്കളാഴ്ച ഖത്തറിലെ യു.എസ്. സൈനിക താവളത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു.എസ്. ഈസ്റ്റ് കോസ്റ്റ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഇന്ന് (ജൂൺ 25) മുതൽ പുനരാരംഭിച്ചു. ഖത്തർ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അടച്ചിട്ടിരുന്ന വ്യോമപാതകൾ തുറന്നതോടെയാണ് ഈ നടപടി. ഇന്ന് മുതൽ മിക്ക സർവീസുകളും സാധാരണ നിലയിലേക്ക് എത്തുമെന്ന് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

മിഡിൽ ഈസ്റ്റ് മേഖലയിലെ ചില ഭാഗങ്ങളിൽ വ്യോമപാത വീണ്ടെടുക്കുന്ന സാഹചര്യത്തിൽ, ജൂൺ 25 മുതൽ മിക്ക മിഡിൽ ഈസ്റ്റ് സർവീസുകളും സാധാരണ നിലയിലേക്ക് എത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. മുൻപ് റദ്ദാക്കിയ യൂറോപ്പിലേക്കുള്ള സർവീസുകളും ഇന്ന് മുതൽ ക്രമാനുഗതമായി പുനരാരംഭിച്ചു. അമേരിക്കൻ ഈസ്റ്റ് കോസ്റ്റ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ “ഏറ്റവും വേഗത്തിൽ” പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. അതേസമയം, ചില വിമാനങ്ങൾ വൈകാനോ റദ്ദാകാനോ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി, അപകട സാധ്യതയുള്ള വ്യോമപാതകൾ പരമാവധി ഒഴിവാക്കിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. “നമ്മുടെ പ്രധാന മുൻഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സുരക്ഷിതത്വവുമാണ്. കാലതാമസം ഉണ്ടായേക്കാമെങ്കിലും സർവീസുകൾ പുനഃസ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

അന്താരാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലം ഇപ്പോഴും സംഘർഷഭരിതമാണ്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും ആക്രമണം നിർത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയെന്ന ഇസ്രായേലിന്റെ ആരോപണവും അതിനെ ഇറാൻ നിഷേധിച്ചതും സ്ഥിതി സങ്കീർണ്ണമാക്കി. ഇതിന് ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി അറിയിക്കുകയും ചെയ്തു. ഇറാനും ഇസ്രായേലും വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്, എന്ന് ട്രംപ് പിന്നീട് പറയുകയുണ്ടായി.

ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ പാലിക്കേണ്ടി വന്നത് ഇറാന്റെ ശക്തമായ പ്രതികരണത്തിന്റെ ഫലമാണെന്നും, ഇനി എന്തെങ്കിലും ആക്രമണമുണ്ടായാൽ ഇറാൻ ഒരിക്കലും പിന്നിലായിരിക്കില്ലെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവിച്ചു. എയർ ഇന്ത്യ സർവീസുകൾ പുനരാരംഭിക്കുമ്പോഴും ഭീഷണിയുള്ള മേഖലകൾ ഒഴിവാക്കിയാകും യാത്ര തുടരുക. യാത്രക്കാർക്ക് സുരക്ഷാ വിവരങ്ങളും പുതിയ അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ യാത്രക്കാർ ശ്രദ്ധിക്കുക എന്നുള്ള സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4

Related Posts

A worker hooks up a fuel hose to an airplane at Tampa International Airport in Tampa, Fla. Airline executives frequently complain about fuel costs
Canada

കാനഡയെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടികുറക്കാൻ സാധ്യത

by Canada Varthakal
April 5, 2026
Volkswagen
Canada

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
April 5, 2026
Queen's University signage is seen in Kingston
Canada

മിഡിൽ ഈസ്റ്റ് സംഘർഷം: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികളുമായി കനേഡിയൻ സർവകലാശാലകൾ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.