റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സഞ്ജയ് കുമാർ എന്ന രോഗിയാണ് മരണപ്പെട്ടത്. റെഡ്ബേർഡ് എയർവേഴ്സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് ചത്ര ജില്ലയിലെ കസിയാത്തു വനമേഖലയിൽ തകർന്നു വീണത്. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാരൻ, രോഗിയുടെ രണ്ട് സഹായികൾ എന്നിവരടക്കം ആറുപേർക്കായി വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച രാത്രി 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 7:34-ഓടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് തകരുകയായിരുന്നു. രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനമാണ് ദുരന്തത്തിൽപ്പെട്ടത്. ഡിജിസിഎയും സംസ്ഥാന അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. വനമേഖലയായതിനാൽ തിരച്ചിൽ ദൗത്യം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും കാണാതായവർക്കായി ഊർജ്ജിതമായ ശ്രമങ്ങളാണ് നടക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air Ambulance Crashes in Jharkhand


