ദില്ലി: രാജ്യത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനായി സമഗ്രമായ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലുള്ള നിയമങ്ങൾ മാത്രം എഐയുടെ വെല്ലുവിളികൾ നേരിടാൻ പര്യാപ്തമല്ലെന്നും, സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത് കൃത്യമായ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. എഐയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ അതിൻ്റെ ദൂഷ്യവശങ്ങൾ തടയാനും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും പ്രത്യേക നിയമനിർമ്മാണം വേണമെന്നാണ് ദില്ലിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.
AI will no longer be allowed; Parliamentary committee recommends new law in the country
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



