എറണാകുളം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ നടൻ സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസന്റെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചതെന്ന് അറിയിച്ചു. ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നും, സിനിമയിൽ എത്തും മുമ്പേ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നുവെന്നും സൂര്യ വ്യക്തമാക്കി. ശ്രീനിവാസന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
അന്തരിച്ച ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് നടന്നത്. രാവിലെ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് പിന്നാലെ മലയാളക്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അന്ത്യം സംഭവിച്ചതായി ബന്ധുക്കൾ അറിയിച്ചു. ടൗൺ ഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actor Surya came to Kandanad’s house to take a look at his beloved Sreenivasan



