കൊല്ലം : പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. കളിയാട്ടം, നരസിംഹം, മീശമാധവൻ, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലനായും അദ്ദേഹം തിളങ്ങിയിരുന്നു. നാടകരംഗത്തും മിനിസ്ക്രീനിലും സജീവമായിരുന്ന ഇദ്ദേഹം പ്രശസ്ത നാടകപ്രവർത്തകരായ ഓ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയുടെ ഭർത്താവും, നടനും എം.എൽ.എയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവുമാണ്. നടൻ ദിവ്യദർശൻ മകനാണ്. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.
Actor and director E.A. Rajendran passes away
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



