വടക്കൻ സസ്‌കാച്ചെവാനിൽ കാട്ടുതീകൾ അതിവേഗം വ്യാപിക്കുന്നതിനാൽ ലാ റോഞ്ചിന് സമീപമുള്ള നപതക്, പൊട്ടറ്റോ ലേക്ക്, സികാച്ചു തടാകം ഉൾപ്പെടെ നിരവധി താമസക്കാരെ ഇവിടെ നിന്ന് ഒഴിപ്പിക്കലിന് ഉത്തരവിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവുമായാണ് പ്രധാന നഗരങ്ങൾക്ക് സമീപം നിന്ന് ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ നിർദേശം നൽകിയത്.
ലാ റോഞ്ചിന്റെ തെക്ക് ഭാഗത്തെ നപതക് മേഖലയിലെ ജനങ്ങൾക്ക് ജെആർഎംസിസി സെന്ററിലേക്കും യാത്രചെയ്യാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. അതിനിടെ, ഹൈവേ 2 അടച്ചിരിക്കുകയാണെന്നും സഞ്ചാരങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
ലാ റോഞ്ചിന്റെ പടിഞ്ഞാറുള്ള സികാച്ചു തടാകത്തെയും ക്ലാം പാലത്തെയും അടിസ്ഥാനമാക്കി ലാക് ലാ റോഞ്ച് ഇന്ത്യൻ ബാൻഡ് നിർബന്ധിത ഒഴിപ്പിക്കൽ പ്രഖ്യാപിച്ചു. “തീപിടുത്തം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ സുരക്ഷിതമായ ഹാൾ ലേക്ക് കൾച്ചർ സെന്ററിലേക്കോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്കോ മാറണം എന്നതാണ് ഏജൻസിയുടെ നിർദ്ദേശം.
വ്യാഴാഴ്ച ഉച്ചവരെ 27 കാട്ടുതീകളാണ് സസ്‌കാച്ചെവാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ആരംഭിച്ചതിനുശേഷം ഏകദേശം 900,000 ഹെക്ടർ കാട്ടു പ്രദേശങ്ങൾ തീപ്പിടുത്തത്തിൽ നശിച്ചു. അതേസമയം, സൈനിക പിന്തുണ ആവശ്യമായി വരുമോ എന്ന ചോദ്യത്തിന്, നിലവിലെ സാഹചര്യത്തിൽ സൈന്യത്തിനേട് സഹായം ആവശ്യപ്പെടേണ്ടതില്ലെന്നതാണ് തീരുമാനം. പ്രധാന ആവശ്യം ജല ബോംബറുകളുടേതും അഗ്നിശമന ഉപകരണങ്ങളുടേതുമാണെന്നും പ്രവിശ്യ വ്യക്തമാക്കി.
എന്നാൽ, ഈ ആവശ്യങ്ങൾ നിർണ്ണയിക്കാൻ പബ്ലിക് സേഫ്റ്റി കാനഡയുമായി സമീപനം തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ആർസിഐഎംപിയുടെ നേതൃത്വത്തിൽ മാർഷല്മാർ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.



