ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേരെ വെടിയുതിർത്ത കേസിലെ രണ്ട് പ്രധാന പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രവീന്ദ്ര, അരുൺ എന്നിവരാണ് മരിച്ചത്. ഇരുവരും അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ഇവർ വെടിയുതിർത്തു. ഇതിന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് യുപി പോലീസ് വ്യക്തമാക്കി.
സെപ്റ്റംബർ 12-ന് പുലർച്ചെയാണ് ദിഷ പഠാണിയുടെ ബറേലിയിലെ വീട്ടിൽ വെടിവയ്പ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഗോൾഡി ബ്രാർ സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
സനാതന ധർമ്മത്തെ അപമാനിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ഗോൾഡി ബ്രാർ സംഘാംഗമായ വീരേന്ദ്ര ചരൺ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സിനിമ മേഖലയിലെ എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഈ ആക്രമണമെന്ന് സംഘടന ഭീഷണിപ്പെടുത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Two shooters who fired outside Disha Patani’s Bareilly home killed in encounter



