സീ-ടു-സ്‌കൈ ഹൈവേയിൽ താത്കാലികമായി വരച്ച റോഡ് ലൈനുകൾ ഡ്രൈവർമാർക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതായി റിപ്പോർട്ട്. റോഡിന് മധ്യത്തിൽ പുതിയതായി വരച്ച ഡബിൾ-യെല്ലോ ലൈനുകളാണ് ഡ്രൈവർമാരെ വഴിതെറ്റിക്കുന്നത്. അപകടകരമായ ഈ അവസ്ഥയിൽ നിരവധി വാഹനങ്ങളാണ് തലനാരിഴയ്ക്ക് കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഈ വർഷം ഓഗസ്റ്റ് 26 മുതലാണ് സ്ക്വാമിഷ്, വിസ്ലർ എന്നിവിടങ്ങൾക്കിടയിലുള്ള 99-ാം നമ്പർ ഹൈവേയിൽ ടാർ ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
ഇതിന്റെ ഭാഗമായി റോഡിന് കുറുകെ ഡബിൾ-യെല്ലോ ലൈനുകൾ വരച്ചിരുന്നു. കടലിന് മുകളിലുള്ള മലയുടെ അരികിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന ഈ ഹൈവേയുടെ പല ഭാഗങ്ങളിലും കോൺക്രീറ്റ് ബാരിയറുകൾ ഉപയോഗിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കാഴ്ച മറയ്ക്കുന്ന വളവുകളും, മൂർച്ചയേറിയ തിരിവുകളും കാരണം പുതിയ ലൈനുകൾ ഡ്രൈവർമാരിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
ഓഗസ്റ്റ് 29-ന് നോർത്ത്ബൗണ്ട് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ഗ്രേസ് ഡ്വൈറ്റ് എന്ന യുവതിക്ക് മുന്നിൽ ഒരു ട്രക്ക് എതിരെ വന്നു. കൂട്ടിയിടി ഒഴിവാക്കാൻ യുവതി പെട്ടെന്ന് വണ്ടി വെട്ടിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. “ഞാൻ മരിക്കുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചു. ഇത് ഒരു നേർക്കുനേർ കൂട്ടിയിടിയാകുമായിരുന്നു,” ഗ്രേസ് പറഞ്ഞു. ഗ്രേസിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
“എന്റെ ടയറുകൾ അൽപ്പം ഉയർന്നു, അത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു, കാരണം ഞങ്ങൾ വളരെ വേഗത്തിലായിരുന്നു പോയിക്കൊണ്ടിരുന്നത്.” സെപ്റ്റംബർ 14-ന് വിസ്ലറിൽ നിന്ന് സൗത്ത്ബൗണ്ട് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന വിൽ ഷിയുവിന്റെ കാറിന് നേരെയും എതിരെ വന്ന കാർ പാഞ്ഞുവന്നു. ഭാഗ്യത്തിന് സമീപത്തൊന്നും മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ പെട്ടെന്ന് വെട്ടിച്ചുമാറ്റി അപകടം ഒഴിവാക്കാൻ ഷിയുവിനായി.
അപകടസാധ്യത കൂടിയ സ്ഥലങ്ങളിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ഡിജിറ്റൽ, പ്രിന്റഡ് ബോർഡുകളും, വേഗത 60 കിലോമീറ്ററായി കുറച്ചും, മധ്യഭാഗത്ത് കോണുകൾ സ്ഥാപിച്ചും അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതേസമയം, ഈ പ്രശ്നങ്ങൾ കാരണം ഇതുവരെ യാതൊരു കൂട്ടിയിടിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബി.സി. ഹൈവേ പട്രോൾ അറിയിച്ചു. സ്ഥിരം ട്രാഫിക് ലൈനുകൾ അടുത്ത ആഴ്ചയോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.
റോഡ് ലൈനുകൾ താത്കാലികമായി വരച്ചതിനു ശേഷം, തങ്ങളുടെ അപകടങ്ങൾ നടക്കുമ്പോൾ റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ കോണുകളോ കണ്ടിട്ടില്ലെന്ന് മൂന്ന് ഡ്രൈവർമാരും പറഞ്ഞു. “സീ-ടു-സ്കൈ ഹൈവേയിലെ സുരക്ഷാ ആശങ്കകളോട് വേഗത്തിൽ പ്രതികരിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു,” ഗ്രേസ് ഡ്വൈറ്റ് പറഞ്ഞു. “ഇത് എല്ലാവർക്കും അപകടകരമാണ്.”പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



