വാന്‍കൂവര്‍ ദ്വീപില്‍ റോളർബ്ലേഡിംഗ് ചെയ്യുന്നതിനിടെ കാറിടിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം റോളർബ്ലേഡിംഗ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹോണ്ട സിവിക് കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് കാര്‍ ഒരു ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നിന്നു.
വാന്‍കൂവര്‍ ദ്വീപിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഹില്‍ബാങ്ക് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിൽ ഉണ്ടായിരുന്ന 17 കാരായ ഡ്രൈവറും യാത്രക്കാരനും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.
അമിതവേഗതയാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ഷാനിഗൻ ലേക്ക് ആര്‍സിഎംപി കോര്‍പ്പറൽ അലക്സ് ബെറൂബ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
12-year-old dies after being hit by car on Vancouver Island; accident occurred while rollerblading



