സിനിമയെ വെല്ലുന്ന തട്ടിപ്പുമായി മാസങ്ങളോളം വിമാനക്കമ്പനികളെ കബളിപ്പിച്ച കനേഡിയൻ യുവാവ് ഒടുവിൽ പിടിയിലായി. എയർ കാനഡയിലെ മുൻ ജീവനക്കാരനായിരുന്ന ഡാളസ് പൊക്കോർണിക് എന്ന മുപ്പത്തിമൂന്നുകാരനാണ് പനാമയിൽ വെച്ച് അറസ്റ്റിലായത്. 2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വിവിധ വിമാനക്കമ്പനികളെ വഞ്ചിച്ചുകൊണ്ട് ഇയാൾ നൂറുകണക്കിന് സൗജന്യ യാത്രകൾ നടത്തി.
മൂന്ന് പ്രമുഖ വിമാനക്കമ്പനികളുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചായിരുന്നു പൊക്കോർണിക്കിന്റെ തട്ടിപ്പ്. പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിമാനത്തിന്റെ കോക്ക്പിറ്റിലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള ‘ജംപ് സീറ്റുകൾ’ വരെ ഇയാൾ പലതവണ യാത്രയ്ക്കായി ഉപയോഗിച്ചു. സാധാരണഗതിയിൽ പൈലറ്റുമാർക്കും ഔദ്യോഗിക ഇൻസ്പെക്ടർമാർക്കും മാത്രം അനുവദനീയമായ ഈ സീറ്റുകൾ, തന്റെ പഴയ തൊഴിൽ പരിചയം മുതലെടുത്ത് നിർമ്മിച്ച വ്യാജ ബാഡ്ജുകൾ ഉപയോഗിച്ചാണ് ഇയാൾ സ്വന്തമാക്കിയിരുന്നത്.
മുമ്പ് ഒരു കനേഡിയൻ എയർലൈനിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും പൊക്കോർണിക് ഒരിക്കലും ഒരു പൈലറ്റ് ആയിരുന്നില്ല എന്നതാണ് വസ്തുത. നിലവിൽ ഹവായിയിലെ ഫെഡറൽ കോടതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയുമാണ് ഇയാളെ കാത്തിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A Canadian citizen who impersonated pilots and flight attendants to travel for free on hundreds of flights has been arrested.



