Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിലെ ആശുപത്രി ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാർ; മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്

Canada Varthakal by Canada Varthakal
November 24, 2026
in Ontario
Reading Time: 1 min read
Ontario hospital nurse

Image credits: screen grab

ഒന്റാരിയോ: ആശുപത്രികളിൽ നഴ്‌സുമാരുടെ കുറവും ജോലിഭാരവും വലിയ പ്രതിസന്ധിയാകുന്നതായി പുതിയ റിപ്പോർട്ട്. നഴ്‌സുമാരിൽ 88 ശതമാനം പേർ ജോലി കാരണം ക്ഷീണം അനുഭവിക്കുന്നതായും പകുതിയോളം പേർ അടുത്ത വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും സർവേയിൽ കണ്ടെത്തി.

1 04 05 04 1 1 1

ഒന്റാരിയോയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസിന്റെ ആശുപത്രി വിഭാഗമായ ഒന്റാരിയോ കൗൺസിൽ ഓഫ് ഹോസ്പിറ്റൽ യൂണിയൻസാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വിൻഡ്‌സർ സർവകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപകരായ ജെയിംസ് ബ്രോഫിയും മാർഗരറ്റ് കീത്തുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ADVERTISEMENT

ഒന്റാരിയോയിലെ 14 ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അനുഭവങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിമുഖങ്ങളിലൂടെയും നേരിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ചതിലൂടെയുമാണ് വിവരങ്ങൾ ശേഖരിച്ചത്. ആവശ്യത്തിന് ജീവനക്കാരും ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ രോഗികൾക്ക് കൃത്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്നാണ് നഴ്‌സുമാർ പ്രധാനമായും വ്യക്തമാക്കുന്നത്.

ഒരേസമയം നിരവധി രോഗികളെ പരിചരിക്കേണ്ടിവരുന്നതും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആളില്ലാത്തതും നഴ്‌സുമാരുടെ ജോലിഭാരം വർധിപ്പിക്കുന്നുണ്ട്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികൾ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ളവർ, അടിയന്തര സഹായം ആവശ്യമുള്ള മറ്റ് രോഗികൾ എന്നിവർക്കിടയിൽ ആരെ ആദ്യം പരിചരിക്കണമെന്ന കാര്യത്തിൽ പോലും നഴ്‌സുമാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

നഴ്‌സുമാർ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്നതാണ് നാനോസ് റിസർച്ച് നടത്തിയ മറ്റൊരു സർവേയും. ഒന്റാരിയോയിലെ 551 നഴ്‌സുമാരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ പത്തിൽ എട്ട് പേരോളം, ജോലിഭാരം കാരണം രോഗികൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി അറിയിച്ചു. ആവശ്യത്തിന് സമയവും ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ ആശങ്ക.

സർവേയിൽ പങ്കെടുത്ത 88 ശതമാനം നഴ്‌സുമാരും ജോലിഭാരം കാരണം കടുത്ത ക്ഷീണം അനുഭവിക്കുന്നതായി പറഞ്ഞു. 73 ശതമാനം പേർ ജോലിയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും നേരിടുന്നുണ്ട്. നിലവിലെ ജോലി സാഹചര്യം തുടർന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരും പകുതിയോളമുണ്ട്.

ആശുപത്രികളിലെ ജോലിസാഹചര്യങ്ങൾ കാരണം തൊഴിൽ ഉപേക്ഷിച്ചവരുടെ അനുഭവങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിൽട്ടണിൽ നിന്നുള്ള കെൽസി ടോണി ആറ് വർഷത്തോളം പീൽ മേഖലയിലെ ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത നഴ്‌സായി ജോലി ചെയ്തിരുന്നു. എന്നാൽ ഒരേസമയം നിരവധി രോഗികളെ പരിചരിക്കേണ്ടിവരുന്നതും ആവശ്യമായ പിന്തുണ ലഭിക്കാത്തതും കാരണം ആശുപത്രി ജോലി ഉപേക്ഷിക്കുകയായിരുന്നു. രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ കഴിയാത്ത സാഹചര്യം തന്റെ പ്രൊഫഷണൽ ലൈസൻസിനുപോലും ഭീഷണിയാകുമെന്ന് തോന്നിയതായി അവർ പറഞ്ഞു. നിലവിൽ മെഡിക്കൽ എസ്തെറ്റിക്സ് മേഖലയിൽ സ്വയംതൊഴിൽ ചെയ്യുകയാണ് ടോണി.

Also Read: ‘O Canada’ പാടിയപ്പോൾ വരികൾ തെറ്റി; ക്ഷമാപണവുമായി ഗായിക സാറാ സ്ട്രിമൽ ബെന്റ്ലി

കാനഡയിൽ 2030 ആകുമ്പോഴേക്കും 1,17,600 നഴ്‌സുമാരുടെ കുറവുണ്ടാകാമെന്ന് 2018-ലെ പഠനവും പ്രവചിച്ചിരുന്നു. നഴ്‌സുമാരെ നിയമിക്കുന്നതിനൊപ്പം നിലവിലുള്ള ജീവനക്കാരെ തൊഴിൽമേഖലയിൽ നിലനിർത്തുന്നതിനും പ്രാധാന്യം നൽകണമെന്ന് കനേഡിയൻ നഴ്‌സസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രാഥമിക ആരോഗ്യപരിചരണത്തിലും ഹോം കെയറിലും കൂടുതൽ നിക്ഷേപം നടത്തുക, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങൾ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ നഴ്‌സുമാരുടെ തൊഴിൽസമ്മർദ്ദം കുറയ്ക്കുന്നതിനും രോഗികൾക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്നാണ് റിപ്പോർട്ടിൽ ഉയരുന്ന പ്രധാന ആവശ്യം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Ontario
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

airport
Ontario

നയാഗ്രയിൽ നിന്ന് ടൊറന്റോയിലേക്ക് ഇനി അഞ്ച് ദിവസവും വിമാന സർവീസ്

by Canada Varthakal
November 25, 2026
fog advisory
Ontario

മൂടൽമഞ്ഞിൽ മുങ്ങി ടൊറന്റോ; ‘യെല്ലോ അഡ്വൈസറി’ പുറപ്പെടുവിച്ച് അധികൃതർ, ജാഗ്രതാ നിർദ്ദേശം

by Canada Varthakal
November 22, 2026
Canada's Most Wanted
Ontario

കാനഡയിലെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള കൊലക്കേസ് പ്രതി ടൊറന്റോയിൽ പിടിയിൽ

by Canada Varthakal
November 22, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.