ടിമ്മിൻസ്: ഒന്റാറിയോ പ്രവിശ്യയിലുള്ള ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകൻ കെവിൻ സാബു (25) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെവിനെ കാണാനില്ലായിരുന്നു. യുവാവിനെ കണ്ടെത്തുന്നതിനായി ടിമ്മിൻസ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണവിവരം പുറത്തുവന്നത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം
കെവിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ സുഹൃത്തുക്കളുടെയും മലയാളി അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





