ഇലക്ഷന്‍സ് കാനഡയുടെ ആദ്യദിന മുന്‍കൂര്‍ വോട്ടെടുപ്പിന്റെ ഭാഗമായ ഗുഡ് ഫ്രൈഡേ ദിനത്തിൽ രാജ്യമാകെയുള്ള വോട്ടര്‍മാരുടെ വലിയ പങ്കാളിത്തം റെക്കോര്‍ഡ് നിരക്കിലേക്കെത്തി. ഏകദേശം 20 ലക്ഷം ആളുകളാണ് ആ ദിവസം പോളിങ് ബൂത്തിലേക്ക് എത്തിയത്. ഇതിനിടെ വോട്ടുചെയ്യാൻ ശ്രമിച്ച പലരെയും നീണ്ട വരികളാണ് പല ബൂത്തുകളിലും കാത്തിരുന്നത്.
അതിനാല്‍ തന്നെ വര്‍ദ്ധിച്ച വരുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. Newfoundland ഉൾപ്പെടെ വിവിധ പ്രവിശ്യകളിലുടനീളം ഇത്തരം തിരക്കുകള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്നു രാത്രി 9 മണിയോടെ മുന്‍കൂര്‍ പോളിങ് അവസാനിക്കുന്നതോടെ, കമ്മീഷന് പ്രധാന വോട്ടെടുപ്പ് ദിനമായ വരുന്ന തിങ്കളാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. വോട്ടുചെയ്യേണ്ട സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വോട്ടര്‍ രജിസ്ട്രേഷന് കാര്‍ഡിലോ അല്ലെങ്കില്‍ ഇലക്ഷന്‍സ് കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ലഭ്യമാണ്.


