Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിൽ പുതിയ ലിവിങ് വേജ് നിരക്കുകൾ പ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
November 11, 2026
in Ontario
Reading Time: 1 min read
Ontario Wage

Image credits: screen grab

ഒന്റാരിയോ: ഒന്റാരിയോയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് അടിസ്ഥാന ജീവിതച്ചെലവുകൾ താങ്ങാൻ ആവശ്യമായ 2026-ലെ പുതിയ ലിവിങ് വേജ് നിരക്കുകൾ പ്രഖ്യാപിച്ചു. ഒന്റാരിയോ ലിവിംഗ് വേജ് നെറ്റ്‌വർക്ക് (OLWN) നവംബർ 9-നാണ് പുതിയ നിരക്കുകൾ പുറത്തിറക്കിയത്. പ്രവിശ്യയിലെ പത്ത് സാമ്പത്തിക മേഖലകളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലിവിങ് വേജിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മിനിമം വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് അടിസ്ഥാന കുടുംബച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

IMG 20261109 140157 851 1 1

പുതിയ കണക്കുകൾ പ്രകാരം ഗ്രേറ്റർ ടൊറന്റോ ഏരിയയിലാണ് ഏറ്റവും ഉയർന്ന ലിവിങ് വേജ് ഉള്ളത്. ഇവിടെ മണിക്കൂറിന് 27.60 ഡോളറാണ് 2026-ലെ നിരക്ക്. ഒന്റാരിയോയിലെ പൊതുവായ മിനിമം വേതനമായ 17.95 ഡോളറിനേക്കാൾ 9.65 ഡോളർ കൂടുതലാണിത്. മറുവശത്ത്, ലണ്ടൻ-എൽജിൻ-ഓക്‌സ്‌ഫോർഡ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ ലിവിങ് വേജ്. ഇവിടെ മണിക്കൂറിന് 21.15 ഡോളറാണ് പുതിയ നിരക്ക്. എന്നിരുന്നാലും ഇത് മിനിമം വേതനത്തേക്കാൾ 3.20 ഡോളർ കൂടുതലാണ്.

ADVERTISEMENT

ഒന്റാരിയോയിലെ പത്ത് മേഖലകളിലെയും ലിവിങ് വേജിൽ ശരാശരി 1.6 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. 2025-ൽ രേഖപ്പെടുത്തിയ ശരാശരി 5.3 ശതമാനം വർധനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ വർധന കുറവാണ്. അതേസമയം, ഏറ്റവും വലിയ വാർഷിക വർധന രേഖപ്പെടുത്തിയത് ഓട്ടവയിലാണ്. ഇവിടെ മണിക്കൂറിന് 23.40 ഡോളറായിരുന്ന ലിവിങ് വേജ് 24.10 ഡോളറായി ഉയർന്നു. മൂന്ന് ശതമാനമാണ് വർധന.

മറ്റ് മേഖലകളിലെ നിരക്കുകൾ പരിശോധിച്ചാൽ ഗ്രേ-ബ്രൂസ്-പെർത്ത്-ഹ്യൂറോൺ-സിംകോ മേഖലയിൽ 24.75 ഡോളറും ഡഫറിൻ-ഗുൽഫ്-വെല്ലിംഗ്ടൺ-വാട്ടർലൂ മേഖലയിൽ 23.40 ഡോളറുമാണ് പുതിയ നിരക്ക്. ഹാമിൽട്ടണിൽ 23.10 ഡോളറും കിഴക്കൻ ഒന്റാരിയോയിൽ 22.80 ഡോളറുമാണ്. തെക്കുപടിഞ്ഞാറൻ മേഖലയിൽ 21.85 ഡോളറും ബ്രാന്റ്-ഹാൽഡിമണ്ട്-നോർഫോക്ക്-നയാഗ്ര മേഖലയിൽ 21.60 ഡോളറുമാണ് മണിക്കൂർ വേതനം. വടക്കൻ ഒന്റാരിയോയിൽ ഇത് 21.35 ഡോളറാണ്.

ലിവിങ് വേജിലെ വ്യത്യാസങ്ങൾക്ക് പ്രധാന കാരണം വീട്, ഭക്ഷണം, ഗതാഗതം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ ചെലവുകളിലെ വ്യത്യാസങ്ങളാണെന്ന് നെറ്റ്‌വർക്ക് വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും വലിയ ചെലവ് ഭവനത്തിനാണ്. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ നാലംഗ കുടുംബത്തിന്റെ വാർഷിക ഭവനച്ചെലവ് 34,802 ഡോളറായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ വാടക, വൈദ്യുതി ഉൾപ്പെടെയുള്ള മറ്റ് യൂട്ടിലിറ്റി ചെലവുകൾ, വാടകക്കാരുടെ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. ലണ്ടൻ-എൽജിൻ-ഓക്‌സ്‌ഫോർഡ് മേഖലയിൽ ഇതേ ചെലവ് 25,791 ഡോളറാണ്.

ഭക്ഷണം, യാത്ര, കുട്ടികളുടെ പരിചരണം എന്നിവയും ലിവിങ് വേജ് കണക്കാക്കുമ്പോൾ പരിഗണിക്കുന്നുണ്ട്. 2026-ൽ ഒന്റാരിയോയിൽ കുട്ടികളുടെ പരിചരണത്തിനുള്ള ശരാശരി പ്രതിദിന ചെലവ് 21.05 ഡോളറാണ്. മൂന്ന് വയസ്സുള്ള കുട്ടിയുടെ മുഴുവൻ സമയ പരിചരണത്തിനുള്ള ചെലവാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പരിചരണവും അവധിക്കാല ക്യാമ്പുകളും കണക്കുകൂട്ടലിന്റെ ഭാഗമാണ്.

അതേസമയം, ജീവിത വേതനവും മിനിമം വേതനവും രണ്ടും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ്. ഒന്റാരിയോ സർക്കാർ നിയമപരമായി നിശ്ചയിക്കുന്ന ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനമാണ് മിനിമം വേതനം. എന്നാൽ ഒരു പ്രദേശത്തെ അടിസ്ഥാന ജീവിതച്ചെലവുകൾ വഹിക്കാൻ തൊഴിലാളിക്ക് എത്ര വരുമാനം ആവശ്യമാണ് എന്നത് കണക്കാക്കുന്ന മാനദണ്ഡമാണ് ലിവിങ് വേജ്. ഇത് നിയമപരമായി നിർബന്ധമാക്കിയിട്ടില്ല. സ്വന്തം ജീവനക്കാർക്ക് ഈ നിരക്കിലോ അതിൽ കൂടുതലോ വേതനം നൽകാൻ തയ്യാറാകുന്ന തൊഴിലുടമകൾക്കായി ഒന്റാരിയോ ലിവിംഗ് വേജ് നെറ്റ്‌വർക്ക് പ്രത്യേക സർട്ടിഫിക്കേഷൻ സംവിധാനവും നടത്തുന്നുണ്ട്. നിലവിൽ 600-ലധികം തൊഴിലുടമകൾ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്.

Also Read: അന്റാർട്ടിക്ക ഐസ് അൾട്രാ റേസ്: 100 മൈൽ പൂർത്തിയാക്കി കനേഡിയൻ താരം ചരിത്രത്തിലേക്ക്

നിയമപരമായ മിനിമം വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പോലും ജീവിതച്ചെലവുകൾ പൂർണമായി വഹിക്കാൻ കഴിയാത്ത സാഹചര്യം പത്ത് മേഖലകളിലും നിലനിൽക്കുന്നുണ്ടെന്നാണ് നെറ്റ്‌വർക്കിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതോടെ ഒന്റാരിയോയിലെ ഭവനച്ചെലവ്, ഭക്ഷ്യവില, ഗതാഗതം, കുട്ടികളുടെ പരിചരണം തുടങ്ങിയ മേഖലകളിലെ ചെലവുകൾ തൊഴിലാളികളുടെ വരുമാനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ചർച്ച വീണ്ടും ശ്രദ്ധ നേടുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

fog advisory
Ontario

മൂടൽമഞ്ഞിൽ മുങ്ങി ടൊറന്റോ; ‘യെല്ലോ അഡ്വൈസറി’ പുറപ്പെടുവിച്ച് അധികൃതർ, ജാഗ്രതാ നിർദ്ദേശം

by Canada Varthakal
November 22, 2026
Canada's Most Wanted
Ontario

കാനഡയിലെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള കൊലക്കേസ് പ്രതി ടൊറന്റോയിൽ പിടിയിൽ

by Canada Varthakal
November 22, 2026
Navdeep Bains
Ontario

ഒന്റാരിയോ ലിബറൽ പാർട്ടിയുടെ അമരത്തേക്ക് ഇന്ത്യൻ വംശജൻ നവ്ദീപ് ബെയിൻസ്

by Canada Varthakal
November 21, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.