Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

​കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നു; മാർക്ക് കാർണിക്ക് ‘ഫോസിൽ ഓഫ് ദ ഡേ’ പരിഹാസ പുരസ്കാരം

Canada Varthakal by Canada Varthakal
November 10, 2026
in Canada
Reading Time: 1 min read
​കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നു; മാർക്ക് കാർണിക്ക് ‘ഫോസിൽ ഓഫ് ദ ഡേ’ പരിഹാസ പുരസ്കാരം

Mark Carney receives a satirical award for skipping the UN climate summit.

​ഓട്ടവ: തുർക്കിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ (COP31) പങ്കെടുക്കാതിരുന്നതിന് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് പരിസ്ഥിതി പ്രവർത്തകരുടെ പരിഹാസ പുരസ്കാരമായ ‘ഫോസിൽ ഓഫ് ദ ഡേ’ (Fossil of the Day). കാർണിയെ കൂടാതെ ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ഭരണത്തലവൻമാർക്കും ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്റർനാഷണൽ ചൊവ്വാഴ്ച ഈ പുരസ്കാരം പ്രഖ്യാപിച്ചു.

IMG 20261109 140157 851 1 2

​ആഗോളതലത്തിൽ കാലാവസ്ഥാ സംരക്ഷണത്തിന് ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരിക്കെ, സമ്പന്ന രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നത് അന്താരാഷ്ട്ര സഹകരണത്തോടുള്ള കടുത്ത അനാദരവാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കാലാവസ്ഥാ ചർച്ചകൾക്ക് രാഷ്ട്രീയ ദിശാബോധം നൽകാനും പ്രതിസന്ധികൾ നേരിടുന്ന ദുർബല രാജ്യങ്ങളുടെ ശബ്ദം നേരിട്ട് കേൾക്കാനുമുള്ള ഏറ്റവും പ്രധാന വേദിയാണ് നേതാക്കളുടെ സാന്നിധ്യമില്ലാതെ പോകുന്നതെന്നും സംഘടന വ്യക്തമാക്കി.

ADVERTISEMENT

​പരിസ്ഥിതി നയങ്ങളിൽ പിന്നോട്ടുപോകുന്ന രാജ്യങ്ങൾക്കായി 1999 മുതൽ നൽകിവരുന്നതാണ് ഈ ‘പരിഹാസ പുരസ്കാരം’. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ഉച്ചകോടിയിലും കാനഡയ്ക്ക് ഈ പുരസ്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ കാരണങ്ങളാൽ ന്യൂസിലൻഡിനും ഈ പുരസ്കാരം നൽകിയിരുന്നു. മീഥെയ്ൻ പുറന്തള്ളൽ ലക്ഷ്യങ്ങൾ ദുർബലപ്പെടുത്തിയതും വൻകിട കമ്പനികൾക്ക് സംരക്ഷണം നൽകിയതുമായിരുന്നു ന്യൂസിലൻഡിനെതിരെയുള്ള വിമർശനം.

ALSO READ: കാലാവസ്ഥാ നയങ്ങളില്‍ പിന്നോട്ടുപോയിട്ടില്ല; വിമര്‍ശനങ്ങള്‍ തള്ളി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിന്‍

​പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം സർക്കാരിന്റെ ചില പ്രധാന കാലാവസ്ഥാ നയങ്ങളിൽ കാർണി വരുത്തിയ മാറ്റങ്ങളും പരിസ്ഥിതി പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കൽ, ഇലക്ട്രിക് വാഹന വിൽപ്പനയ്ക്കുള്ള നിർബന്ധിത ലക്ഷ്യങ്ങൾ മയപ്പെടുത്തൽ, എണ്ണ-വാതക മേഖലയിലെ എമിഷൻ പരിധിയിലെ ഇളവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തെർമൽ കോൾ കയറ്റുമതി നിരോധന നീക്കങ്ങൾ മരവിപ്പിച്ചതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇത്തരം പദ്ധതികൾ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവെച്ചതാണെന്നുമാണ് ഫെഡറൽ സർക്കാരിന്റെ വാദം.

​ഉച്ചകോടിയുടെ ആദ്യ വാരത്തിൽ കാനഡയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിൻ പങ്കെടുക്കുന്നുണ്ട്. അതേസമയം, ചൊവ്വാഴ്ച മോൺട്രിയലിൽ ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത മാർക്ക് കാർണി, ബുധനാഴ്ച ഓട്ടവയിൽ നടക്കുന്ന ‘റിമംബ്രൻസ് ഡേ’ ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് അയർലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉച്ചകോടികളുമായി ബന്ധപ്പെട്ട് പത്തുദിവസത്തെ വിദേശപര്യടനത്തിന് തിരിക്കുമെങ്കിലും തുർക്കിയെയിലെ കാലാവസ്ഥാ ഉച്ചകോടി അദ്ദേഹം പൂർണ്ണമായും ഒഴിവാക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Carney Gets ‘Fossil of the Day’ Award’

Tags: canadacanada malayalam newscanada news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canadian Prime Minister Mark Carney and the Stellantis Brampton Assembly Plant in Ontario.
Canada

‘2,200 തൊഴിലാളികളെ വഞ്ചിക്കാൻ വിടില്ല, നിയമപരമായി നേരിടും’; സ്റ്റെലാന്റിസിനെതിരെ കാർണി

by Canada Varthakal
November 10, 2026
Canadian Environment Minister Julie Dabrusin speaking at an event.
Canada

കാലാവസ്ഥാ നയങ്ങളില്‍ പിന്നോട്ടുപോയിട്ടില്ല; വിമര്‍ശനങ്ങള്‍ തള്ളി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിന്‍

by Canada Varthakal
November 10, 2026
Canadian Foreign Affairs Minister Anita Anand speaking at an event.
Canada

ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് സഹായം; ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി കാനഡ

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.