Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘2,200 തൊഴിലാളികളെ വഞ്ചിക്കാൻ വിടില്ല, നിയമപരമായി നേരിടും’; സ്റ്റെലാന്റിസിനെതിരെ കാർണി

Canada Varthakal by Canada Varthakal
November 10, 2026
in Canada
Reading Time: 1 min read
Canadian Prime Minister Mark Carney and the Stellantis Brampton Assembly Plant in Ontario.

Prime Minister Mark Carney vows legal action against Stellantis over the planned sale of its Brampton plant, raising concerns over the future of 2,200 workers.

ബ്രാംപ്ടണ്‍: ഒന്റാരിയോയിലെ ബ്രാംപ്ടണിലുള്ള വാഹന നിര്‍മാണ പ്ലാന്റ് വില്‍ക്കാനുള്ള സ്റ്റെലാന്റിസിന്റെ തീരുമാനം ആയിരക്കണക്കിന് തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തൊഴിലാളികളെയും കനേഡിയന്‍ നികുതിപ്പണത്തെയും സംരക്ഷിക്കാന്‍ കമ്പനിക്കെതിരായ കരാര്‍പരമായ അവകാശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന പ്ലാന്റ് കനേഡിയന്‍ കവചിത വാഹന നിര്‍മാതാക്കളായ റോഷെലിന് വില്‍ക്കാനാണ് സ്റ്റെലാന്റിസിന്റെ തീരുമാനം.

IMG 20261109 140157 851 1 2

2023 ഡിസംബറില്‍ ഉല്‍പ്പാദനം നിര്‍ത്തിയതുമുതല്‍ ബ്രാംപ്ടണ്‍ പ്ലാന്റിലെ 2,200-ലേറെ തൊഴിലാളികള്‍ക്ക് ജോലിയില്ല. 2022 മേയില്‍ ബ്രാംപ്ടണ്‍, വിന്‍ഡ്‌സര്‍ പ്ലാന്റുകളുടെ നവീകരണത്തിനായി ഫെഡറല്‍ സര്‍ക്കാര്‍ സ്റ്റെലാന്റിസിന് 529 ദശലക്ഷം ഡോളര്‍ ധനസഹായം അനുവദിച്ചിരുന്നു. ബ്രാംപ്ടണ്‍ പ്ലാന്റിന്റെ നവീകരണ പദ്ധതിക്കായി ലഭിച്ച സര്‍ക്കാര്‍ സഹായം സ്വമേധയാ തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് സ്റ്റെലാന്റിസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തുക തിരികെ നല്‍കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

പ്ലാന്റ് ഏറ്റെടുക്കുന്ന റോഷെല്‍ ബ്രാംപ്ടണിലുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് കമ്പനി സിഇഒ റോമന്‍ ഷിമോനോവ് പറഞ്ഞു. എന്നാല്‍ സ്റ്റെലാന്റിസില്‍നിന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട എല്ലാ തൊഴിലാളികളെയും വീണ്ടും നിയമിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. മുന്‍ സ്റ്റെലാന്റിസ് പ്ലാന്റില്‍ നൂതന നിര്‍മാണത്തിനായുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ALSO READ: കാനഡ-ചൈന വ്യാപാരബന്ധത്തിൽ കുതിച്ചുചാട്ടം: കാർണിയുടെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി റെക്കോർഡ് കയറ്റുമതി

അതേസമയം, പുതിയ കവചിത വാഹന നിര്‍മാണശാലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ പഴയ വാഹന നിര്‍മാണശാലയിലുണ്ടായിരുന്ന തൊഴിലവസരങ്ങളുടെ ചെറിയൊരു ഭാഗം മാത്രമായിരിക്കുമെന്ന് ഓട്ടോമോട്ടീവ് പാര്‍ട്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്‌ലാവിയോ വോള്‍പ്പെ പറഞ്ഞു. ബ്രാംപ്ടണ്‍ പ്ലാന്റ് ഒരുകാലത്ത് നേരിട്ട് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ വാഹനഭാഗങ്ങള്‍ നിര്‍മിക്കുന്ന അനുബന്ധ സ്ഥാപനങ്ങളില്‍ 10,000 മുതല്‍ 12,000 വരെ തൊഴിലവസരങ്ങള്‍ക്കും കാരണമായിരുന്നു. റോഷെല്‍ നിര്‍മിക്കുന്ന നിരവധി കവചിത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഷാസികള്‍ യുഎസില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റെലാന്റിസുമായി ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച ടൊറന്റോയിലെത്തുമെന്ന് വ്യവസായ മന്ത്രി മെലാനി ജോളി അറിയിച്ചു. ഒരു വര്‍ഷത്തിലേറെയായി കമ്പനിയും തൊഴിലാളി സംഘടനയായ യൂണിഫോറുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും കരാര്‍ ലംഘനത്തിനെതിരെ നിയമത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്നും ജോളി പറഞ്ഞു. അതേസമയം, പ്ലാന്റ് വില്‍പ്പനയിലൂടെ തങ്ങളുടെ അംഗങ്ങളെ സ്റ്റെലാന്റിസ് വഞ്ചിച്ചെന്ന് യൂണിഫോര്‍ ആരോപിച്ചു.

പ്ലാന്റ് വില്‍പ്പനയെ കാനഡയിലെ തൊഴിലാളികളോടുള്ള ലിബറല്‍ സര്‍ക്കാരിന്റെ മറ്റൊരു വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലീവ്ര് വിശേഷിപ്പിച്ചു. പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കനേഡിയന്‍ ജോലികള്‍ യുഎസിലേക്ക് മാറുകയാണെന്നും പകരം കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവ്യക്തമായ ഉറപ്പുകള്‍ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെലാന്റിസിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ച് നല്‍കിയ നികുതിപ്പണം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ കൈകാര്യം ചെയ്ത രീതിയുടെ പേരില്‍ മെലാനി ജോളിയെ പുറത്താക്കണമെന്നും പൊയിലീവ്ര് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Carney Threatens Legal Action Over Stellantis’

Tags: canadacanada malayalam newscanada news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

​കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നു; മാർക്ക് കാർണിക്ക് ‘ഫോസിൽ ഓഫ് ദ ഡേ’ പരിഹാസ പുരസ്കാരം
Canada

​കാലാവസ്ഥാ ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നു; മാർക്ക് കാർണിക്ക് ‘ഫോസിൽ ഓഫ് ദ ഡേ’ പരിഹാസ പുരസ്കാരം

by Canada Varthakal
November 10, 2026
Canadian Environment Minister Julie Dabrusin speaking at an event.
Canada

കാലാവസ്ഥാ നയങ്ങളില്‍ പിന്നോട്ടുപോയിട്ടില്ല; വിമര്‍ശനങ്ങള്‍ തള്ളി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിന്‍

by Canada Varthakal
November 10, 2026
Canadian Foreign Affairs Minister Anita Anand speaking at an event.
Canada

ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് സഹായം; ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി കാനഡ

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.