Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാലാവസ്ഥാ നയങ്ങളില്‍ പിന്നോട്ടുപോയിട്ടില്ല; വിമര്‍ശനങ്ങള്‍ തള്ളി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിന്‍

Canada Varthakal by Canada Varthakal
November 10, 2026
in Canada
Reading Time: 1 min read
Canadian Environment Minister Julie Dabrusin speaking at an event.

Environment Minister Julie Dabrusin says Canada remains committed to its climate goals amid criticism over coal export policies.

​ഓട്ടവ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും ആഗോള പ്രതിബദ്ധതകളിലും രാജ്യം പിന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിന്‍. മീഥെയ്ന്‍ വാതകത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ശുദ്ധ ഊര്‍ജ്ജ വിനിയോഗം വ്യാപിപ്പിക്കുന്നതിനും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. തുർക്കിയെയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31-ല്‍ (COP31) പങ്കെടുക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം.

IMG 20261109 140157 851 1 2

​കാലാവസ്ഥാ ധനസഹായം, മീഥെയ്ന്‍ പുറന്തള്ളല്‍ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ കാനഡ ആഗോളതലത്തിൽ തന്നെ നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്ന് ഡാബ്രുസിന്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കാലാവസ്ഥാ ഫണ്ടിംഗിനായുള്ള പ്രതിബദ്ധത പുതുക്കി പ്രഖ്യാപിച്ച ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്നാണിത്. 2030-ഓടെ മീഥെയ്ന്‍ പുറന്തള്ളല്‍ 30 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 159 രാജ്യങ്ങൾ അണിനിരക്കുന്ന ‘ഗ്ലോബല്‍ മീഥെയ്ന്‍ പ്ലെഡ്ജ്’ സംരംഭത്തിന്റെ സഹസംഘാടക സ്ഥാനത്തും രാജ്യം സജീവമാണ്.

ADVERTISEMENT

​അതേസമയം, താപവൈദ്യുത നിലയങ്ങളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയുടെ (Thermal coal) കയറ്റുമതി നിരോധിക്കാനുള്ള മുന്‍ സർക്കാർ തീരുമാനം നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടുപോയെന്ന ആക്ഷേപം ശക്തമാണ്. 2021-ല്‍ പ്രഖ്യാപിച്ച കയറ്റുമതി നിരോധന നടപടികൾ 2024-ഓടെ താളംതെറ്റിയെന്നും, 2025 ഓഗസ്റ്റിലെ ബജറ്റ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി പൂർണ്ണമായും അവസാനിപ്പിച്ചെന്നുമാണ് പരിസ്ഥിതി കമ്മിഷണറുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ ഈ പദ്ധതികൾ താല്‍ക്കാലികമായി നിർത്തിവെച്ചതാണെന്നാണ് ഫെഡറൽ സർക്കാരിന്റെ വാദം.

ALSO READ: COP31: കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് 5.9 ബില്യൺ ഡോളർ നൽകുമെന്ന് കാനഡ


​മുന്‍ പരിസ്ഥിതി മന്ത്രി സ്റ്റീവന്‍ ഗില്‍ബോയുടെ കാലത്താണ് കല്‍ക്കരി കയറ്റുമതി നിരോധന നീക്കം ഉപേക്ഷിച്ചതെന്ന് ഡാബ്രുസിൻ വ്യക്തമാക്കി. എന്നാൽ, ആഭ്യന്തരമായി കല്‍ക്കരി ഉപയോഗം കുറയ്ക്കുമ്പോഴും വിദേശരാജ്യങ്ങളിലേക്ക് കല്‍ക്കരി കയറ്റുമതി ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ എന്‍വയണ്‍മെന്റല്‍ ഡിഫന്‍സ് കുറ്റപ്പെടുത്തി. കൽക്കരി നിരോധന പ്രതിബദ്ധത സർക്കാർ വീണ്ടും ഉറപ്പിക്കണമെന്നും, അല്ലാത്തപക്ഷം ‘പവറിങ് പാസ്റ്റ് കോൾ അലയൻസിന്റെ’ (Powering Past Coal Alliance) നേതൃസ്ഥാനത്തുനിന്ന് പിന്മാറണമെന്നും സംഘടനയുടെ പ്രതിനിധി ജൂലിയ ലെവിൻ ആവശ്യപ്പെട്ടു. സഖ്യത്തിൽനിന്ന് കാനഡ സ്വമേധയാ പടിയിറങ്ങണമെന്ന് ബ്ലോക്ക് ക്യുബെക്കോയിസ് എംപി പാട്രിക് ബോണും ആവശ്യപ്പെട്ടിട്ടുണ്ട്.

​കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വൈദ്യുതീകരണത്തിനും ശുദ്ധ ഊർജ്ജത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ഡാബ്രുസിന്‍ പറഞ്ഞു. വൈദ്യുതി മേഖലയുടെ വികസനത്തിനായി പുതിയ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിലധികം സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ക്ലീൻ എനർജി നികുതി ഇളവുകളായാണ് നൽകുന്നത്. പാരീസ് കാലാവസ്ഥാ കരാറിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കോപ് 31 ഉച്ചകോടിയുടെ ആദ്യ ആഴ്ചയിൽ പങ്കെടുക്കുന്ന ജൂലി ഡാബ്രുസിന്‍, യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ഗ്ലോബല്‍ മീഥെയ്ന്‍ പ്ലെഡ്ജിന്റെ മന്ത്രിതല യോഗത്തിന് നേതൃത്വം നൽകും. സമുദ്രസംരക്ഷണ ചർച്ചകളിൽ പലാവുവിനൊപ്പവും, കൽക്കരിയിൽനിന്നുള്ള ഊർജ്ജ മാറ്റം ത്വരിതപ്പെടുത്തുന്ന ‘പവറിങ് പാസ്റ്റ് കോൾ അലയൻസിൽ’ ബ്രിട്ടനൊപ്പവും രാജ്യം അധ്യക്ഷപദവി പങ്കിടും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Canada Reaffirms Climate Commitments Amid Criticism’

Tags: canadacanada malayalam newscanada news
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canadian Foreign Affairs Minister Anita Anand speaking at an event.
Canada

ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് സഹായം; ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി കാനഡ

by Canada Varthakal
November 10, 2026
Auditor General of Canada
Canada

കോവിഡ് ആനുകൂല്യം തിരിച്ചുപിടിക്കാനായില്ല; $4.5 ബില്യൺ എഴുതിത്തള്ളി കാനഡ; ഓഡിറ്റർ ജനറൽ റിപ്പോർട്ട്

by Canada Varthakal
November 10, 2026
Northern Lights
Canada

നോർത്തേൺ ലൈറ്റ്സ് കാണാൻ ആഗ്രഹമുണ്ടോ? കാനഡയിലെ ഈ സ്ഥലങ്ങൾ അറിയാം

by Canada Varthakal
November 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.