ഒന്റാരിയോ; യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ച് ഇരുസഭകളുടെയും ഭരണം പിടിച്ചെടുത്തത് കാനഡയ്ക്ക് വലിയ ആശ്വാസമാകുന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ, കാനഡയ്‌ക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾക്ക് ഇനി തിരിച്ചടിയേൽക്കും. ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ തടസ്സപ്പെട്ടതിന് പിന്നാലെ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്തുകയും ചില സാധനങ്ങൾ പൂർണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു.
മിഷിഗൺ, മെയ്ൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായതാണ് ഡെമോക്രാറ്റുകൾക്ക് തെരഞ്ഞെടുപ്പിൽ തുണയായത്. ജനുവരിയിൽ അധികാരമേൽക്കുന്ന പുതിയ ജനപ്രതിനിധികൾ ഈ കടുത്ത തീരുവകൾ നിയമ നിർമ്മാണത്തിലൂടെ ഒഴിവാക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇതിനെ വിറ്റോ (Veto) ചെയ്യാൻ ട്രംപിന് അധികാരമുണ്ടെങ്കിലും, പ്രതിപക്ഷവുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചു കഴിഞ്ഞു.
ALSO READ: ഫെഡറല്‍ ബജറ്റ് ഇന്ന്; സാമ്പത്തിക വളര്‍ച്ചയ്ക്കും ആഭ്യന്തര നിക്ഷേപത്തിനും മുന്‍ഗണന
തീരുവ തർക്കങ്ങൾക്കൊപ്പം ട്രംപ് തുടങ്ങിയ ഇറാൻ യുദ്ധം അവസാനിപ്പിക്കാനും പുതിയ യു.എസ്. കോൺഗ്രസ് മുൻകൈയെടുക്കും. യുദ്ധം കാരണം ഇന്ധനവില ഉയർന്നതാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ബജറ്റ് നിയന്ത്രണങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡെമോക്രാറ്റ് നേതാവ് ചക് ഷൂമർ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ യു.എസ്. അതിർത്തിയിൽ കനേഡിയൻ പൗരന്മാർ നേരിടുന്ന അറസ്റ്റും പരിശോധനകളും 60 ശതമാനം വർദ്ധിച്ചിരുന്നു. വരും മാസങ്ങളിൽ ഈ കർശന കുടിയേറ്റ നയങ്ങളിലും അയവുവരും. മുടങ്ങിപ്പോയ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നടപടികൾ തുടങ്ങി. പുതിയ ഭരണമാറ്റത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വ്യാപാര ഇടപാടുകളും പഴയപടി സാധാരണ നിലയിലാകുമെന്നാണ് കാനഡയുടെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





