Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പോളിങ് ബൂത്തിലേക്കെത്താൻ ദിവസങ്ങൾ മാത്രം; ഇന്ത്യൻ വംശജർക്ക് വോട്ട് ചെയ്യാമോ? എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും?

Canada Varthakal by Canada Varthakal
April 19, 2025
in Canada
Reading Time: 1 min read
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പ്: വാൻകൂവറിൽ മുൻകൂർ പോളിംഗിന് നീണ്ട നിര

കാനഡയിൽ 2021 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം നിരവധി വിദേശികൾക്കാണ് പൗരത്വം നൽകിയത്. സാധാരണയായി വിദേശ പൗരന്മാർ വളരെ കുറച്ച് തവണ മാത്രമേ കാനഡ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ളു. പലർക്കും വോട്ടിംഗ് പ്രക്രിയ എങ്ങനെയാണെന്ന് മനസിലാകാത്തതോ, വോട്ടിങ്ങിൽ ആശയക്കുഴപ്പം സംഭവിക്കുന്നതോ ആണ് ഇതിന് കാരണമെന്നാണ് വിദ​ഗ്ധ‍ർ പറയുന്നത്. എന്നാൽ എല്ലാ പൗരന്മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കുന്നതിനായി ഇലക്ഷൻ കാനഡ വോട്ടിംഗ് ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്, പൗരന്മാർക്ക് ഏപ്രിൽ 28-ന് വോട്ട് ചെയ്യാൻ സാധിക്കും.

ആ‍ർക്കൊക്കെ വോട്ട് ചെയ്യാം?

ADVERTISEMENT

കനേഡിയൻ പൗരത്വമുള്ള വിദേശികൾക്ക് വോട്ടുചെയ്യാൻ സാധിക്കും. സ്ഥിരതാമസക്കാർ, അഭയാർത്ഥികൾ, താൽക്കാലിക തൊഴിൽ വിസ ഉടമകൾ, പഠന വിസകൾ എന്നിവയുള്ളവർക്ക് വോട്ടിം​ഗ് അവകാശമില്ല. വോട്ടർക്ക് 18 വയസ് പൂർത്തിയായിരിക്കണം. വോട്ട് ചെയ്യുന്നതിനായി
ഇലക്ഷൻ കാനഡയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ഇലക്ഷൻ സമയത്ത് വോട്ടർമാർ അവരുടെ വിലാസവും ഐഡന്റിറ്റിയും തെളിയിക്കുകയും വേണം.

ഇലക്ഷൻ കാനഡയിൽ രജിസ്ട്രേഷൻ ഏങ്ങനെ?

ഏപ്രിൽ 22-നകം ഇലക്ഷൻ കാനഡയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിലോ, നേരിട്ട് ഓഫീസ് വഴിയോ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. നിങ്ങളുടെ ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന ഒരു ഐഡന്റിറ്റി കാർഡ്, അല്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസെൻസ് എന്നിവയാണ് രജിസ്ട്രേഷനായി ആവശ്യമുള്ളത്. തെരഞ്ഞെടുപ്പ് ദിവസം തിരിച്ചറിയൽ രേഖയുമായി എത്തിയാൽ പോളിംഗ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഐഡി കാർഡുകൾ നഷ്ടമായി പോയിട്ടുണ്ടെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം. അതിനായി എല്ലാ രേഖകളും കൈയിലുള്ള ഒരാൾ നിങ്ങൾക്ക് വേണ്ടി അവിടെ ഉറപ്പ് നൽകിയാൽ മതിയാകും.

വോട്ടിം​ഗ് എപ്പോൾ?

ഏപ്രിൽ 28 തിങ്കളാഴ്ചയാണ് കാനഡയിൽ തെരഞ്ഞെടുപ്പ്. ഇലക്ഷൻ കാനഡയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും തെരഞ്ഞെടുപ്പ് തീയതിക്ക് മൂന്നാഴ്ച മുൻപ് വോട്ടർ രജിസ്ട്രേഷൻ കാർഡുകൾ മെയിൽ വഴി ലഭിക്കും. വോട്ട് ചെയ്യേണ്ട സ്ഥലം ഈ കാ‍ർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 12 മണിക്കൂർ സമയമാണ് പോളിങ്ങ് ഉണ്ടായിരിക്കുക. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ വോട്ട് ചെയ്യാം. ഓരോ പ്രദേശത്തിനനുസരിച്ച് സമയത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. തെരഞ്ഞെടുപ്പ് ദിവസം വോട്ടർക്ക് ജോലിക്ക് പോകേണ്ടതുണ്ടെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തൊഴിൽ ഉടമ മൂന്ന് മണിക്കൂർ വരെ സമയം അനുവദിക്കണം എന്നും ഉത്തരവുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

grocery store
Canada

പോക്കറ്റ് കാലി, കുഞ്ഞുങ്ങൾ വേണ്ടെന്നുവെച്ച് ചെറുപ്പക്കാർ; കാനഡയെ കുഴക്കി ‘ഗ്രോസറി’ ചെലവുകൾ

by Canada Varthakal
August 1, 2026
New-Bank-of-Canada
Canada

പലിശ നിരക്ക് വീണ്ടും ഉയരുമോ? ബാങ്ക് ഓഫ് കാനഡയുടെ 2027 കലണ്ടർ പുറത്ത്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
August 1, 2026
എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച
Canada

എഐ ഉപയോഗം കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കാനഡ; സെപ്റ്റംബർ 23 വരെ പൊതുചർച്ച

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.