മുംബൈ: റിലയൻസ് ദീപാവലി ആഘോഷത്തിൽ നീത അംബാനി ധരിച്ച പ്രത്യേക ബനാറസി സാരി ശ്രദ്ധനേടുന്നു. സാരിയിലുടനീളം നെയ്തുചേർത്ത ‘ശ്രീ റാം’ എന്ന നാമവും പല്ലുവിലെ വിഷ്ണുഭഗവാന്റെ പാദമുദ്രകളുമാണ് ഇതിന്റെ പ്രത്യേകത. വാരാണസിയിലെ നെയ്ത്തുകാരൻ അഞ്ച് മാസമെടുത്താണ് സാരി കൈത്തറിയിൽ തയ്യാറാക്കിയത്.
റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നീത അംബാനി ധരിച്ചത് സ്വാദേശ് ബ്രാൻഡിന്റെ ചുവന്ന പട്ടുസാരിയാണ്. വാരാണസിയിലെ പരമ്പരാഗത കട്വ (Kadwa) രീതിയിലാണ് സാരി നെയ്തത്. ഓരോ ഡിസൈനും പ്രത്യേകം നെയ്തുചേർക്കുന്ന ഈ രീതിയാണ് സാരിക്ക് പ്രത്യേകത നൽകുന്നത്.
ALSO READ: “ഇനി സസ്പെൻസ് ഇല്ല, ഇതാണ് എന്റെ ആൾ”; വരനെ പരിചയപ്പെടുത്തി റിമി ടോമി, വിവാഹം നവംബറിൽ
വാരാണസിയിലെ മാസ്റ്റർ ആർട്ടിസാൻ അജയ് ഭോജാണ് സാരി നെയ്തെടുത്തത്. സാരിയുടെ പല്ലുവിൽ താമരയിലകളോടൊപ്പം വിഷ്ണുഭഗവാന്റെ പാദമുദ്രകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബനാറസിന്റെ പരമ്പരാഗത ബ്രൊക്കേഡ് നെയ്ത്തിന്റെ മികവും സാരിയിൽ കാണാം.
‘രാം’, ‘നാമാവലി’ എന്നീ വാക്കുകൾ ചേർന്നാണ് രാമാവലി എന്ന പേര് ഉണ്ടായത്. ഇന്ത്യയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീത അംബാനി സ്വാദേശ് ബ്രാൻഡിന്റെ സാരി തിരഞ്ഞെടുത്തത്.
നവംബർ 4-ന് സ്വാദേശിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നീത അംബാനിയുടെ ദീപാവലി വേഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





