Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കാനഡയിൽ സമയമാറ്റം ആശയക്കുഴപ്പത്തിലേക്ക്; ഒന്റാറിയോയുടെ ചില ഭാഗങ്ങളിൽ മാത്രം പുതിയ സമയം

Canada Varthakal by Canada Varthakal
October 31, 2026
in Ontario
Reading Time: 1 min read
Ontario time change 2026

Ontario daylight saving time

ടൊറന്റോ: ഈ വാരാന്ത്യത്തിൽ ഡേലൈറ്റ് സേവിംഗ് സമയം അവസാനിക്കുമ്പോൾ ഒന്റാറിയോ പ്രവിശ്യയിൽ വിചിത്രമായ പ്രതിസന്ധി. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ പിന്നിലേക്ക് തിരിക്കുമ്പോൾ, വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ സമയം മാറ്റമില്ലാതെ തുടരും. ഇതോടെ ഒന്റാറിയോ പ്രവിശ്യ രണ്ട് വ്യത്യസ്ത ടൈം സോണുകളായി വിഭജിക്കപ്പെടുന്ന അവസ്ഥയിലാണ്. ആൽബർട്ട, മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ്,ബ്രിട്ടീഷ് കൊളംബിയയുടെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവയ്ക്ക് പിന്നാലെയാണ് വടക്കുപടിഞ്ഞാറൻ ഒന്റാറിയോയും വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി സ്ഥിരമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

IMG 20261031 130905 345

വർഷത്തിൽ രണ്ടുതവണ നടത്തുന്ന സമയമാറ്റം അവസാനിപ്പിക്കുന്നതിനായി ഒന്റാറിയോ സർക്കാർ 2020-ൽ തന്നെ ‘ടൈം അമൻഡ്‌മെന്റ് ആക്ട്’ പാസാക്കിയിരുന്നെങ്കിലും നിയമം പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അയൽ സംസ്ഥാനങ്ങളായ ക്യുബെക്കും അമേരിക്കയിലെ ന്യൂയോർക്കും സമാനമായ മാറ്റം വരുത്തിയാൽ മാത്രമേ ഒന്റാറിയോ നിയമം പ്രാബല്യത്തിൽ കൊണ്ടൂവരൂ എന്നാണ് അറ്റോർണി ജനറലിന്റെ ഓഫീസിന്റെ നിലപാട്. വ്യാപാരം, ഓഹരി വിപണി, പ്രക്ഷേപണം എന്നിവ സുഗമമായി നടക്കാൻ മൂന്ന് പ്രദേശങ്ങളിലും ഒരേ സമയം തുടരേണ്ടത് അത്യാവശ്യമാണ്. എന്നാൽ സാമ്പത്തിക പങ്കാളികൾ സമയം മാറ്റുന്നതിന് മുൻപ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഇക്കണോമിക്സ് അസോസിയേറ്റ് പ്രൊഫസർ പാട്രിക് ബെയ്‌ലിസ് ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

സമയമാറ്റം അവസാനിപ്പിക്കാൻ ക്യുബെക്കും ന്യൂയോർക്കും തത്വത്തിൽ ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അനാവശ്യമായ ഈ സമയമാറ്റം അവസാനിപ്പിക്കാൻ ക്യുബെക്ക് സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് പ്രീമിയർ പോൾ സെന്റ് പിയറി പ്ലാമോണ്ടൺ വ്യക്തമാക്കി. അതേസമയം, ന്യൂയോർക്കിൽ ഡേലൈറ്റ് സേവിംഗ് സമയം സ്ഥിരമാക്കാനുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. യു.എസ് കോൺഗ്രസിന്റെയും ക്യുബെക്കിന്റെയും അനുമതി ലഭിക്കുന്നത് വരെ ഒന്റാറിയോയിൽ രണ്ട് ടൈം സോണുകൾ തുടരേണ്ടി വരും. 90-ാം മെറിഡിയന് പടിഞ്ഞാറുള്ള വടക്കുപടിഞ്ഞാറൻ ഒന്റാറിയോ ഈസ്റ്റേൺ ടൈം സോണിൽ നിന്ന് സെൻട്രൽ ടൈം സോണിലേക്ക് മാറുമെന്നും പ്രവിശ്യാ അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada newsOntario
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

ontario-liberal-leadership-race-tax-
Ontario

ഒന്റാറിയോ ലിബറൽ പാർട്ടി നേതൃമത്സരം അവസാനഘട്ടത്തിൽ; നികുതി പരിഷ്കരണത്തിൽ സ്ഥാനാർഥികൾക്കിടയിൽ ഭിന്നത

by Canada Varthakal
November 5, 2026
Guelph Homecoming arrests
Ontario

ഗുവൽഫ് യൂണിവേഴ്സിറ്റി അക്രമം: 12 പേർ അറസ്റ്റിൽ; 18 പേർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

by Canada Varthakal
November 4, 2026
Ontario flu cases
Ontario

ഒന്റാറിയോയിൽ ഫ്ലൂ കേസുകൾ വർധിക്കുന്നു; നിലവിലെ വാക്സിൻ ഫലപ്രദമെന്ന് ആരോഗ്യ വിഭാഗം

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.