ഫ്രെഡറിക്ടണ്‍: ന്യൂ ബ്രണ്‍സ്വിക്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി യുഎസിലേക്കും മറ്റ് പ്രവിശ്യകളിലേക്കും വിപണിവിലയ്ക്ക് വില്‍ക്കാനുള്ള നയം ഇറിവിങ് പേപ്പര്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ്. പുതിയ നയം മൂലം കമ്പനിയുടെ വൈദ്യുതി ചെലവ് പ്രതിവര്‍ഷം ഒരു കോടി ഡോളര്‍ വര്‍ധിക്കുമെന്നും ഇത് ഫാക്ടറി അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും ജെ.ഡി. ഇറിവിങ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് മോശര്‍ പറഞ്ഞു.

നേരത്തെ ന്യൂ ബ്രണ്‍സ്വിക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനിയായ എന്‍ബി പവറിന്റെ അധിക വൈദ്യുതി കുറഞ്ഞ നിരക്കില്‍ പ്രാദേശിക വ്യവസായങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം പ്രവിശ്യയിലെ നിയന്ത്രണ ഏജന്‍സി നയത്തില്‍ മാറ്റം വരുത്തിയതോടെ അധിക വൈദ്യുതി യുഎസിലെയും മറ്റ് പ്രവിശ്യകളിലെയും ഉപഭോക്താക്കള്‍ക്ക് വിപണിവിലയ്ക്ക് വില്‍ക്കാന്‍ അനുമതി ലഭിച്ചു.
പുതിയ മുന്‍ഗണനാ ക്രമം അനുസരിച്ച് കുറഞ്ഞ ചെലവിലുള്ള അധിക വൈദ്യുതി ആദ്യം പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയും പ്രാദേശിക വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ചെലവുള്ള വൈദ്യുതി ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നുവെന്നാണ് മോശറിന്റെ ആരോപണം. ഇതാണ് ഇറിവിങ് പേപ്പറിന്റെ പ്രവര്‍ത്തനച്ചെലവ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: അടുത്ത 3 വർഷത്തിനിടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാൻ N.B. Power; രൂക്ഷ വിമർശനവുമായി ജനപ്രതിനിധികൾ
നയം മാറ്റാനുള്ള അധികാരം സര്‍ക്കാരിനുണ്ടെങ്കിലും എന്‍ബി പവറിലെ മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമായതിനാല്‍ തീരുമാനം തിരുത്തില്ലെന്ന് ഊര്‍ജമന്ത്രി റെനെ ലെഗസി വ്യക്തമാക്കി. നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി. ഇറിവിങ് സമര്‍പ്പിച്ച അപേക്ഷയില്‍ എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റീസ് ബോര്‍ഡ് തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Irving Paper Warns of Closure Amid Electricity Policy Change’




