ഏപ്രിൽ 28-ന് നടക്കാൻ പോവുന്ന കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിനായുള്ള മുൻകൂർ വോട്ടിംഗ് പോളിംഗ് സ്റ്റേഷനുകൾ ഇപ്പോൾ തുറന്നിരിക്കുകയാണ്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച (8/04/25-11/04/2025) വരെയാണ് മുൻകൂർ വോട്ടിംഗ് കാലാവധി, ഓരോ മേഖലയിലും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. വോട്ടർ ID കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ കൊണ്ടുവരേണ്ടതാണ്.
മുൻകൂർ പോളിംഗിന് പുറമേ, ഏപ്രിൽ 23 വരെ ഇലക്ഷൻസ് കാനഡ ഓഫീസുകളിലും തപാൽ വഴിയും നേരത്തെ വോട്ട് ചെയ്യാൻ സാധിക്കും. തപാൽ വഴി വോട്ട് ചെയ്യാനുള്ള രജിസ്ട്രേഷൻ അവസാന തീയതി ഏപ്രിൽ 22 ആണ്. തപാൽ വഴി വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്താൽ, ആ വ്യക്തികൾക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുൻകൂർ വോട്ടിംഗിന്റെ ജനപ്രീതി വർധിച്ചിട്ടുണ്ട്. ഇലക്ഷൻസ് കാനഡയുടെ കണക്കനുസരിച്ച്, 2019-ൽ ഏകദേശം അഞ്ച് മില്യൺ വോട്ടർമാരും 2021-ൽ 5.8 മില്യൺ വോട്ടർമാരും മുൻകൂർ വോട്ടിംഗിൽ പങ്കെടുത്തു. എല്ലാ യോഗ്യതയുള്ള വോട്ടർമാരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ഇലക്ഷൻസ് കാനഡ പ്രോത്സാഹിപ്പിക്കുന്നു


