ഓട്ടവ: കാനഡയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 90 മില്യൺ ഡോളറിന്റെ ലോട്ടോ മാക്സ് ജാക്ക്പോട്ട് നറുക്കെടുപ്പ് ചൊവ്വാഴ്ച രാത്രി നടക്കും. സമ്മാന പരിധി കഴിഞ്ഞ ഏപ്രിലിൽ 80 മില്യൺ ഡോളറിൽ നിന്ന് ഉയർത്തിയ ശേഷമുള്ള ആദ്യത്തെ 90 മില്യൺ ഡോളർ നറുക്കെടുപ്പാണിത്. ഒക്ടോബർ 16-ലെ നറുക്കെടുപ്പിന് മുന്നോടിയായി തന്നെ കാനഡയിലുടനീളം ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പനയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ജാക്ക്പോട്ടിന് പുറമെ വലിയ തുകയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഈ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 1 മില്യൺ ഡോളർ വീതമുള്ള 20 മാക്സ്മില്യൺസ് സമ്മാനങ്ങളും, 100,000 ഡോളർ വീതമുള്ള 90 മാക്സ്പ്ലസ് സമ്മാനങ്ങളുമാണ് ഈ ആഴ്ചയിലെ നറുക്കെടുപ്പിന്റെ പ്രധാന ആകർഷണം.
Also Read: കാനഡയിൽ പണപ്പെരുപ്പം 3.1 ശതമാനമായി ഉയർന്നു; വില്ലനായി ഇന്ധനവില വർധനവ്
ചൊവ്വാഴ്ച രാത്രി ലോക്കൽ ടൈം 10:30-നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ നറുക്കെടുപ്പ് നടക്കുന്നത്. വൻ തുക സമ്മാനമായി പ്രഖ്യാപിച്ചതോടെ ഒന്റാറിയോ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റ് കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ സാധ്യത മാത്രമാണ് ഉള്ളതെങ്കിലും വലിയ സമ്മാനത്തുക നേടാമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആളുകളാണ് നിലവിൽ ലോട്ടോ മാക്സ് ടിക്കറ്റുകൾ വാങ്ങി നറുക്കെടുപ്പിനായി കാത്തിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





