Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; റഷ്യയുടെ നീക്കത്തില്‍ ആശങ്കയുമായി നാറ്റോ

Canada Varthakal by Canada Varthakal
October 16, 2026
in World
Reading Time: 1 min read
Naval Warships at Sea

Several naval warships sail together during a maritime operation.

സോഫിയ: നാറ്റോ അംഗരാജ്യങ്ങളായ റൊമാനിയയുടെയും ബള്‍ഗേറിയയുടെയും തീരത്തോട് ചേര്‍ന്ന കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ ആശങ്കയുയര്‍ത്തുന്നു. ഈ മാസം കുറഞ്ഞത് ഏഴ് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും 25-ലധികം പേരെ കാണാതാവുകയും ചെയ്തു. യുക്രെയ്നുള്ള പിന്തുണയും നാറ്റോയുടെ പ്രതിരോധസന്നദ്ധതയും പരീക്ഷിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

WhatsApp Image 2026 10 16 at 5.51.10 AM

ബുധനാഴ്ചയും വ്യാഴാഴ്ചയുമുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചു. ടുണീഷ്യയില്‍നിന്ന് റൊമാനിയയിലേക്ക് രാസവസ്തുക്കളുമായി പോയ സാന്‍ മറീനോയുടെ പതാകയുള്ള ‘വൈന്‍ ട്രേഡര്‍’ എന്ന കപ്പലാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ഏഴ് പേരെ കാണാതായി. ബുധനാഴ്ച തുര്‍ക്കിയില്‍നിന്ന് റൊമാനിയയിലേക്ക് പോകുകയായിരുന്ന ‘യാര ജെ’ എന്ന കപ്പലിനും നേരെ ആക്രമണമുണ്ടായി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ADVERTISEMENT

ചൊവ്വാഴ്ച ബള്‍ഗേറിയന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള ‘ചെല്‍സി 3’ എന്ന കപ്പലിലെ 15 ജീവനക്കാരെയും രക്ഷപ്പെടുത്തി. എന്നാല്‍ ‘എച്ച്.എസ്. ഡിഗ്‌നിറ്റി’ എന്ന കപ്പലിലെ 11 ജീവനക്കാരെ കാണാതായി. ഈ മാസം ആദ്യം ബള്‍ഗേറിയയുടെ പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ ആക്രമണത്തില്‍ ടോഗോയുടെ പതാകയുള്ള ഒരു കപ്പല്‍ മുങ്ങുകയും അതിലുണ്ടായിരുന്ന 12 നാവികരെ കാണാതാവുകയും ചെയ്തിരുന്നു. റൊമാനിയന്‍ തീരത്ത് ധാന്യവുമായി പോയ തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പലിനും നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

ALSO READ: കരിങ്കടലിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയെന്ന് സംശയം; 11 കപ്പല്‍ ജീവനക്കാര്‍ക്കായി തിരച്ചില്‍

ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന സംശയം ശക്തമാണെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ അത് തെളിയിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ പൂര്‍ണതോതിലുള്ള അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നിലെ കരിങ്കടല്‍, ഡാന്യൂബ് തുറമുഖങ്ങള്‍ക്ക് നേരെ റഷ്യ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. ഇതോടെ ധാന്യക്കയറ്റുമതിക്കായി യുക്രെയ്ന്‍ മറ്റ് കപ്പല്‍പാതകളെ കൂടുതല്‍ ആശ്രയിക്കുകയാണ്.

കരിങ്കടലിലെ സുരക്ഷയും വാണിജ്യക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംബന്ധിച്ച് റൊമാനിയന്‍, ബള്‍ഗേറിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതായും നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നാറ്റോ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരമുള്ള കൂട്ടായ പ്രതിരോധ ഉറപ്പ് ഇത്തരം ആക്രമണങ്ങള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റൊമാനിയന്‍ പ്രതിരോധ വിദഗ്ധന്‍ റാഡു ട്യൂഡര്‍ പറഞ്ഞു. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നത് കരിങ്കടലിലെ കപ്പല്‍ഗതാഗതത്തെയും ഇന്‍ഷുറന്‍സ് ചെലവുകളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Black Sea Drone Attacks Raise NATO Security Concerns’

Tags: canada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

British Airways BA239
World

ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

by Canada Varthakal
November 25, 2026
Mohammed Ashiq
World

റാസൽഖൈമ ബസപകടം; മരിച്ച നാലാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു

by Canada Varthakal
November 25, 2026
Ras Al Khaimah bus accident
World

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളടക്കം 11 ഇന്ത്യക്കാർ, തിരിച്ചറിയൽ നടപടികൾ തുടരുന്നു

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.