Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവ നഗരസഭാ തിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന്; വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ

Canada Varthakal by Canada Varthakal
October 16, 2026
in ottawa
Reading Time: 1 min read
Ottawa municipal election advance voting

Ottawa municipal election

ഓട്ടവ: ഓട്ടവയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഇന്നുകൂടി വോട്ടർമാർക്ക് അവസരം. നഗരസഭാ മേയർ, കൗൺസിലർമാർ, സ്കൂൾ ബോർഡ് ട്രസ്റ്റിമാർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായുള്ള മുൻകൂർ വോട്ടെടുപ്പ് ദിനമാണ് (Advance Voting Day) ഇന്ന് നടക്കുന്നത്. നഗരത്തിലെ 24 വാർഡുകളിലായി സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താം. ഈ ഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഇനി തിരഞ്ഞെടുപ്പ് ദിനമായ ഒക്ടോബർ 26 തിങ്കളാഴ്ച മാത്രമേ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടായിരിക്കുകയുള്ളൂ.

WhatsApp Image 2026 10 16 at 5.51.10 AM

വോട്ടർമാർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള അതത് വാർഡുകളിലെ പോളിംഗ് കേന്ദ്രങ്ങളിൽ എത്തിയ വേണം വോട്ട് രേഖപ്പെടുത്താൻ. നഗരസഭ അയച്ചുനൽകിയ വോട്ടർ നോട്ടിഫിക്കേഷൻ ലെറ്റർ ഉള്ളവർ അത് കൊണ്ടുവരുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും വോട്ട് ചെയ്യാൻ ഇത് നിർബന്ധമില്ല. വോട്ട് രേഖപ്പെടുത്തുന്നതിനായി സ്വന്തം പേരും ഒട്ടാവയിലെ വിലാസവും തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, വാടക കരാറുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയവ തെളിവായി സ്വീകരിക്കും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമല്ല.

ADVERTISEMENT

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും വിവരങ്ങളിൽ തിരുത്തലുകൾ വരുത്തേണ്ടവർക്കും പോളിംഗ് കേന്ദ്രങ്ങളിൽ തന്നെ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിൽ ലഭ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകി പേര് ചേർക്കാവുന്നതാണ്. തിരിച്ചറിയൽ രേഖയോ വിലാസം തെളിയിക്കുന്ന രേഖയോ ഹാജരാക്കാൻ സാധിക്കാത്തവർക്ക് സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷൻ നൽകി വോട്ട് രേഖപ്പെടുത്താൻ നഗരസഭ അവസരമൊരുക്കിയിട്ടുണ്ട്. അതേസമയം, തടവുശിക്ഷ അനുഭവിക്കുന്നവർ, കോർപ്പറേഷനുകൾ, ചില പ്രത്യേക നിയമലംഘനങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ തുടങ്ങിയവർക്ക് വോട്ടവകാശമുണ്ടായിരിക്കില്ല.

ഒക്ടോബർ ഒന്നു മുതൽ നാലു വരെ നടന്ന പ്രത്യേക മുൻകൂർ വോട്ടെടുപ്പിൽ (Special Advance Voting) 27,553 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2022-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതേ ഘട്ടത്തിൽ രേഖപ്പെടുത്തിയ 18,876 വോട്ടുകളെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാനഡ തലസ്ഥാനത്തെ ഭരണനേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിൽ ജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് വോട്ടിംഗ് ശതമാനത്തിലെ ഈ വർദ്ധനവ് വ്യക്തമാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

trans-canada-highway
ottawa

ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയപാത: കാനഡയിലെ 10 പ്രവിശ്യകളെ ബന്ധിപ്പിച്ച് ട്രാൻസ്-കാനഡ ഹൈവേ

by Canada Varthakal
November 5, 2026
jennifer-macdonell-70-74-marathon-world-record-
ottawa

70-ാം വയസ്സിലും പോരാട്ടവീര്യം; ടൊറന്റോ മാരത്തണിൽ ചരിത്രനേട്ടവുമായി കനേഡിയൻ താരം ജെന്നിഫർ മക്‌ഡൊണെൽ

by Canada Varthakal
November 1, 2026
ottawa-halloween-weather-2026-mild-temperatures
ottawa

മഴയും കാറ്റുമില്ലാതെ ഹാലോവീൻ; കാനഡയിൽ ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.