Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോ ട്രിലിയം ബെനിഫിറ്റ്: തുക ഈ മാസം 9-ാം തീയതി മുതൽ അക്കൗണ്ടുകളിലേക്ക്

Canada Varthakal by Canada Varthakal
October 6, 2026
in Ontario
Reading Time: 1 min read
Ontario Trillium Benefit

Image credits: screen grab

ഒന്റാരിയോ: ഒന്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) സാമ്പത്തിക ആനുകൂല്യത്തിന്റെ ഒക്ടോബർ മാസത്തെ തുക ഈ മാസം 9-ാം തീയതി മുതൽ വിതരണം ചെയ്യും. കാനഡ റവന്യൂ ഏജൻസി (CRA) വഴിയാണ് യോഗ്യരായ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ടെത്തുന്നത്. സാധാരണയായി എല്ലാ മാസവും 10-ാം തീയതിയാണ് ഈ ആനുകൂല്യം വിതരണം ചെയ്യാറുള്ളത്.

4 3

ഒക്ടോബർ 10 ശനിയാഴ്ച ആയതിനാലാണ് തൊട്ടുമുമ്പത്തെ പ്രവൃത്തിദിവസമായ ഒക്ടോബർ 9 വെള്ളിയാഴ്ച തന്നെ തുക അക്കൗണ്ടുകളിലേക്ക് അയക്കുന്നത്. ബാങ്ക് അവധി ദിവസങ്ങളിൽ തുക കൈമാറാൻ സാധിക്കാത്തതിനാലാണ് അധികൃതർ ഈ മാറ്റം വരുത്തിയത്. 2026-27 വർഷത്തെ സാമ്പത്തിക സഹായത്തിന്റെ നാലാമത്തെ ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

ADVERTISEMENT

സെയിൽസ് ടാക്സ് ക്രെഡിറ്റ്, എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ്, നോർത്തേൺ ഒന്റാരിയോ എനർജി ക്രെഡിറ്റ് എന്നീ മൂന്ന് പദ്ധതികൾ ഒന്നിച്ചാണ് ഒന്റാരിയോ ട്രിലിയം ബെനിഫിറ്റ് ആയി നൽകുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും പ്രായമായവർക്കും ഭവനച്ചെലവുകളിൽ ആശ്വാസം നൽകാനാണ് ഈ തുക നൽകുന്നത്. 2025-ലെ നികുതി വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്.

ഒരു വർഷം ആകെയുള്ള ആനുകൂല്യ തുക 500 ഡോളറിൽ കൂടുതലാണെങ്കിൽ തുക ഓരോ മാസവും തവണകളായി ലഭിക്കും. എന്നാൽ 500 ഡോളറിൽ കുറവാണെങ്കിൽ മുഴുവൻ തുകയും വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒറ്റയടിക്ക് അക്കൗണ്ടിലേക്ക് നൽകും. വരുമാനവും കുടുംബാംഗങ്ങളുടെ എണ്ണവും നോക്കിയാണ് ഓരോരുത്തർക്കും എത്ര തുക കിട്ടുമെന്ന് തീരുമാനിക്കുന്നത്.

ഡയറക്ട് ഡെപ്പോസിറ്റ് സൗകര്യം ഉള്ളവർക്ക് ഒക്ടോബർ 9-ന് തന്നെ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. എന്നാൽ ചെക്ക് വഴി പണം ലഭിക്കുന്നവർക്ക് ഇത് തപാലിൽ വീട്ടിലെത്താൻ ഏതാനും ദിവസങ്ങൾ കൂടി എടുത്തേക്കാം. തുക ലഭിക്കാൻ വൈകുന്ന പക്ഷം 10 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം മാത്രം അധികൃതരുമായി ബന്ധപ്പെടാനാണ് കാനഡ റവന്യൂ ഏജൻസിയുടെ നിർദേശം.

Also Read: AI വിപ്ലവത്തിന് കരുത്തുപകരാൻ പുതിയ കൗൺസിൽ; നേരിട്ട് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി

അക്കൗണ്ട് മാറുന്നത്, തെറ്റായ ബാങ്ക് വിവരങ്ങൾ നൽകുന്നത് തുക വൈകാൻ കാരണമായേക്കാം. അതിനാൽ സിആർഎ (CRA) ഔദ്യോഗിക വെബ്‌സൈറ്റിലെ ‘മൈ അക്കൗണ്ട്’ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും കൃത്യമാണോ എന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതാണ്. വരുമാന നികുതി കൃത്യമായി ഫയൽ ചെയ്തവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Guelph Homecoming arrests
Ontario

ഗുവൽഫ് യൂണിവേഴ്സിറ്റി അക്രമം: 12 പേർ അറസ്റ്റിൽ; 18 പേർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

by Canada Varthakal
November 4, 2026
Ontario flu cases
Ontario

ഒന്റാറിയോയിൽ ഫ്ലൂ കേസുകൾ വർധിക്കുന്നു; നിലവിലെ വാക്സിൻ ഫലപ്രദമെന്ന് ആരോഗ്യ വിഭാഗം

by Canada Varthakal
November 4, 2026
Ontario Minister of Colleges and Universities
Ontario

കോളേജ് ഗ്രാന്റുകളിൽ വ്യാപക ക്രമക്കേട്: ഒന്റാരിയോയിൽ OSAP ധനസഹായം താൽക്കാലികമായി നിർത്തിവച്ചു

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.