Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ലക്ഷങ്ങളുടെ ടോൾ വെട്ടിപ്പ്, കൂടെ മോഷ്ടിച്ച 10 ആഡംബര കാറുകളും! വൻ തട്ടിപ്പ് സംഘം പീൽ പൊലീസിന്റെ പിടിയിൽ

Canada Varthakal by Canada Varthakal
October 2, 2026
in Ontario
Reading Time: 1 min read
Peel Police recover 10 stolen luxury cars in toll fraud investigation

Peel Police 407 ETR Toll Fraud Investigation

ടൊറന്റോ: വ്യാജ വിവരങ്ങളും രേഖകളും നൽകി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും, ടോൾ അടക്കാതെ ലക്ഷക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പീൽ റീജിയണൽ പൊലീസാണ് പ്രതികളെ പിടികൂടിയത്. കാനഡയിലെ പ്രധാന പാതയായ 407 ഇ.ടി.ആർ (ETR) ടോൾ റോഡിൽ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം കനേഡിയൻ ഡോളറാണ് (100,000 CAD) ഇവർ വെട്ടിച്ചത്.

‘പ്രൊജക്റ്റ് ഒക്ടേൻ’ (Project Octane) എന്ന പേരിൽ 2026 മേയിലാണ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. ഗതാഗത മന്ത്രാലയം, 407 ഇ.ടി.ആർ അധികൃതർ എന്നിവരുമായി സഹകരിച്ചായിരുന്നു പീൽ പൊലീസിന്റെ അന്വേഷണം. സർവീസ് ഒന്റാറിയോയുടെ (Service Ontario) വിവിധ കേന്ദ്രങ്ങൾ വഴി വ്യാജ രേഖകൾ സമർപ്പിച്ച് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തന രീതി.

ADVERTISEMENT

നിലവിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിലാണ് പ്രതികൾ വാഹനങ്ങളും നമ്പർ പ്ലേറ്റുകളും രജിസ്റ്റർ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇത് കാരണം ടോൾ പ്ലാസകളിലും പാർക്കിംഗ് കേന്ദ്രങ്ങളിലും ഉയർന്ന തുകകൾ കുടിശ്ശിക വരുത്തിയാലും നിയമനടപടികളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും പ്രതികൾക്ക് എളുപ്പത്തിൽ തടിയൂരാൻ സാധിച്ചിരുന്നു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിനിടയിൽ മോഷണം പോയ 10 ആഡംബര വാഹനങ്ങളും പൊലീസ് സംഘം കണ്ടെടുത്തു. വ്യാജ വിൻ (VIN – Vehicle Identification Number) നമ്പറുകൾ പതിച്ച് ഉപയോഗിച്ചിരുന്ന ഈ വാഹനങ്ങൾക്ക് വിപണിയിൽ ഏകദേശം 7,50,000 ഡോളർ (ഏകദേശം 4.5 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പൊതു സംവിധാനങ്ങളെയും ലൂപ്പ്ഹോളുകളെയും ദുരുപയോഗം ചെയ്ത് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയ വലിയൊരു സംഘത്തെയാണ് ഈ അന്വേഷണത്തിലൂടെ വലയിലാക്കാൻ സാധിച്ചതെന്ന് പീൽ റീജിയണൽ പൊലീസ് ഡെപ്യൂട്ടി ചീഫ് നിക് മിലിനോവിച്ച് പറഞ്ഞു. മോഷ്ടിച്ച 10 വാഹനങ്ങൾ പിടിച്ചെടുത്തത് വാഹന മോഷണ സംഘങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും, ഇത്തരം ക്രിമിനൽ ശൃംഖലകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Ontario
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Ontario students
Ontario

ഗ്രാന്റുകൾ 25 ശതമാനമായി കുറച്ചു; ഒന്റാരിയോയിൽ സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധം

by Canada Varthakal
November 7, 2026
canadian dollar
Ontario

Upcoming CRA Payments: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? നവംബറിൽ വരാനിരിക്കുന്നത് 2 CRA പേയ്മെന്റുകൾ

by Canada Varthakal
November 6, 2026
ontario-liberal-leadership-race-tax-
Ontario

ഒന്റാറിയോ ലിബറൽ പാർട്ടി നേതൃമത്സരം അവസാനഘട്ടത്തിൽ; നികുതി പരിഷ്കരണത്തിൽ സ്ഥാനാർഥികൾക്കിടയിൽ ഭിന്നത

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.