Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

എപ്സ്റ്റീന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം; യുഎസ് ഫെഡറല്‍ അധികൃതര്‍ പരിശോധന തുടങ്ങി

Canada Varthakal by Canada Varthakal
September 24, 2026
in World
Reading Time: 1 min read
Jeffrey Epstein Federal Case File

Epstein files released by the U.S. Department of Justice are photographed

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ അടുത്ത സഹപ്രവര്‍ത്തകരായ ഡാരന്‍ ഇന്‍ഡൈക്കും റിച്ചാര്‍ഡ് കാനും എതിരെ യുഎസ് ഫെഡറല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ മുന്‍ അഭിഭാഷകനായ ഇന്‍ഡൈക്കും അക്കൗണ്ടന്റായ കാനും എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകളെയും സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

example pic 9

വാള്‍ സ്ട്രീറ്റ് ജേണലാണ് അന്വേഷണം സംബന്ധിച്ച വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ടിരുന്ന സാക്ഷികളില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, ചെക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണസംഘം ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ADVERTISEMENT

എപ്സ്റ്റീന്റെ വിവിധ ഷെല്‍ കമ്പനികളെക്കുറിച്ചും അന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ നിലവാരം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് വകുപ്പ് അറിയിച്ചു.

ALSO READ: നെതന്യാഹു കാനഡയുടെ വ്യോമാതിർത്തി കടന്നോ? അന്വേഷണം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്‍ഡൈക്കും കാനും എപ്സ്റ്റീന്റെ എസ്റ്റേറ്റിന്റെ സഹ എക്‌സിക്യൂട്ടര്‍മാരാണ്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകളുടെ ആരോപണങ്ങളും ഇവര്‍ നേരിടുന്നുണ്ട്. എന്നാല്‍ എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സഹായിച്ചിട്ടില്ലെന്നും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.

2019-ല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് എപ്സ്റ്റീന്‍ മരിച്ചത്. ഇയാള്‍ക്കെതിരായ ലൈംഗിക കടത്ത് കേസില്‍ സഹപ്രതി ഗിസ്ലെയ്ന്‍ മാക്സ്വെല്‍ മാത്രമാണ് യുഎസില്‍ ശിക്ഷിക്കപ്പെട്ടത്.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തുവിടണമെന്നും കുറ്റകൃത്യങ്ങള്‍ക്ക് സഹായം നല്‍കിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഇരകളും സംഘടനകളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘US Probes Epstein Associates’

Tags: canada newsEpstein filesJeffrey Epsteinusa news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

FBI Federal Bureau of Investigation Seal
World

എഫ്ബിഐയുടെ തൊഴിൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി അവകാശവാദം; അന്വേഷണം ആരംഭിച്ചു

by Canada Varthakal
September 24, 2026
This is a locator map for Yemen with its capital, Sanaa. (AP Photo)
World

സൗദിക്കുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ആറ് മിസൈലുകള്‍ തകര്‍ത്തതായി സഖ്യസേന

by Canada Varthakal
September 24, 2026
Benjamin Netanyahu and Zohran Mamdani
World

യു.എൻ വേദിയിൽ മാംദാനിക്കെതിരെ നെതന്യാഹു; രൂക്ഷ വിമർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.