തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. വിദേശത്തുനിന്ന് എത്തിയ ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഈ നടപടി.
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പാർവതിയാണ് ഒന്നാം പ്രതി. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി കേരളത്തിലും ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശാഖകളുണ്ട്.
വിദേശ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, ഉപരിപഠനാവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന വലിയൊരു ഏജൻസിയാണ് ഇത്. ഈ സ്ഥാപനത്തിന്റെ മറവിലാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുക തട്ടിയെടുത്തത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളും തുടർനടപടികളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








