ഒനറാരിയോ; കാനഡയിലേക്ക് ഉപരിപഠനത്തിന് പോകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ യാത്രയ്ക്ക് മുൻപായി കൃത്യമായ ബജറ്റ് സ്പ്രെഡ്ഷീറ്റുകൾ തയ്യാറാക്കാറുണ്ട്. എന്നാൽ വിമാനമിറങ്ങി യഥാർത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഹൗസിങ്, ഭക്ഷണം, അപ്രതീക്ഷിത ബില്ലുകൾ എന്നിവ കാരണം ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നതാണ് കണ്ടുവരുന്നത്. ആസൂത്രണം ചെയ്തതിനേക്കാൾ 15 മുതൽ 25 ശതമാനം വരെ ഉയർന്ന ജീവിതച്ചെലവാണ് കാനഡയിലെ ആദ്യ നാളുകളിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. 2026-ലെ നിലവിലെ കണക്കുകൾ പ്രകാരം ഇതിന്റെ പ്രധാന കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
ഹൗസിങ് വിപണിയാണ് വിദ്യാർത്ഥികളുടെ ബജറ്റിൽ ആദ്യ തിരിച്ചടിയുണ്ടാക്കുന്നത്. ഒരു ഷെയറിങ് റൂമിന് പ്രതിമാസം 500 മുതൽ 750 കനേഡിയൻ ഡോളർ വരെ വാടകയാകുമ്പോൾ, ഇതിന് പുറമെ നൽകേണ്ട അഡ്വാൻസ് ഡെപ്പോസിറ്റ്, കറന്റ്, ഹീറ്റിങ് ബില്ലുകൾ, ഇന്റർനെറ്റ്, റെന്റേഴ്സ് ഇൻഷുറൻസ് എന്നിവ ചെലവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. അതേസമയം, ആദ്യ മാസത്തെ ലാൻഡിങ് ചെലവുകൾ പലരും മുൻകൂട്ടി കാണാറില്ല. അഡ്വാൻസ് വാടക, ഫർണിച്ചറുകൾ, പാത്രങ്ങൾ, വിന്റർ കോട്ട്, ബൂട്ട്സ്, സിം കണക്ഷൻ എന്നിവയ്ക്കായി മാത്രം ആദ്യ മാസം തുടക്കത്തിൽ തന്നെ $2,500 മുതൽ $3,000 വരെ അധികമായി വേണ്ടിവരും.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഭക്ഷണത്തിന് സ്വയം പാചകം ചെയ്താൽ മാസം $200 കൊണ്ട് സാധനങ്ങൾ വാങ്ങാമെങ്കിലും ദിനംപ്രതിയുള്ള ചെറിയ പുറത്തൂന്നുള്ള ഭക്ഷണങ്ങളും കോഫികളും വഴി $150 മുതൽ $250 വരെ അറിയാതെ ചോർന്നുപോകുന്നു. ഗതാഗതത്തിന് ഭൂരിഭാഗം യൂണിവേഴ്സിറ്റികളും ‘U-Pass’ നൽകുന്നത് ആശ്വാസമാണെങ്കിലും, ഡെന്റൽ-വിഷൻ ചികിത്സകൾ, യൂണിവേഴ്സിറ്റി അനുബന്ധ ഫീകൾ, ശൈത്യകാല ചെലവുകൾ, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ സ്പ്രെഡ്ഷീറ്റുകളിൽ ഇടംപിടിക്കാത്ത വലിയ ബാധ്യതകളാണ്. കൂടാതെ, കൂട്ടുകാരുടെ ജന്മദിന സമ്മാനങ്ങൾ, പുസ്തകങ്ങൾ പോലുള്ള അപ്രതീക്ഷിത നിസ്സാര ചെലവുകൾ പോലും പ്രതിമാസ ബജറ്റിന്റെ താളം തെറ്റിക്കുന്നു.
ചുരുക്കത്തിൽ, പ്രതിമാസം 1,090 കനേഡിയൻ ഡോളർ കണക്കാക്കുന്ന ഒരു വിദ്യാർത്ഥിയുടെ യഥാർത്ഥ ജീവിതച്ചെലവ് മാസാവസാനം $1,335-ലേക്കാണ് എത്തിനിൽക്കുന്നത്. ആഴ്ചയിൽ 24 മണിക്കൂർ വരെയുള്ള പാർട്ട് ടൈം ജോലിയിലൂടെ മാസം $1,200-$1,400 സമ്പാദിക്കുന്നതും, ഞായറാഴ്ചകളിൽ ബാച്ച് കുക്കിംഗ് നടത്തുന്നതും ചെലവുകൾ ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. കാനഡ സർക്കാരിന്റെ പ്രൂഫ് ഓഫ് ഫണ്ട്സ് നിബന്ധനകൾക്ക് പുറമെ, ആദ്യ വർഷത്തെ മൊത്തം ചെലവുകൾക്കായി $20,000 മുതൽ $23,000 വരെ കരുതുന്നതും ആദ്യ മൂന്ന് മാസത്തെ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യുന്നതുമാണ് സുരക്ഷിതമായ സാമ്പത്തിക ആസൂത്രണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









