വിന്നിപെഗ്: ലേബർ ഡേ ക്ലാസിക് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ടീമുകൾ തമ്മിൽ തുടങ്ങിയ തമാശ ഒടുവിൽ പീസയെച്ചൊല്ലിയുള്ള പോരായി മാറി. സസ്കാച്ചെവാനിലെ പ്രശസ്തമായ ‘റെജൈന സ്റ്റൈൽ പീസ’ മോശമാണെന്ന് വിന്നിപെഗ് ബ്ലൂ ബോംബേഴ്സ് ക്ലബ്ബ് സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് പ്രാദേശിക ആരാധകരെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തിന് തൊട്ടുമുമ്പ് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിന്നിപെഗ് ടീമിന്റെ ഈ ‘ഭക്ഷണ അധിക്ഷേപം’.
“മൂന്നാഴ്ച പഴക്കമുള്ള ലസാനിയ എടുത്ത് മാവിന് മുകളിലേക്ക് വെച്ചതുപോലെയുണ്ട് ഈ പീസ” എന്നായിരുന്നു വിന്നിപെഗ് ടീമിന്റെ പരിഹാസം. 2023-ലും ഇവർ റെജീന പീസയെ വിമർശിച്ചിരുന്നു. എന്നാൽ മത്സരത്തിൽ തോൽക്കുമെന്ന പേടികൊണ്ടാണ് വിന്നിപെഗ് ടീം ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റെജീന പീസയുടെ സ്ഥാപക കുടുംബാംഗമായ ജിം കൊളിറ്റ്സാസ് മറുപടി നൽകി.
ALSO READ ; വെനസ്വേലൻ എണ്ണയിൽ അമേരിക്ക കണ്ണുവെച്ചതെങ്ങനെ? കോടികളുടെ മാസ്റ്റർപ്ലാൻ പുറത്ത്!
1970-ൽ ഹൂസ്റ്റൺ പീസയിലൂടെ ഗ്രീക്ക് സഹോദരങ്ങൾ തുടക്കമിട്ട ഈ വിഭവം ഇന്ന് കാനഡയിലെമ്പാടും പ്രശസ്തമാണ്. കട്ടിയുള്ള മാവിനു മുകളിൽ ധാരാളം ഇറച്ചിയും മൊസറെല്ല ചീസും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. പുറമെ ടീം വിമർശിക്കുമെങ്കിലും, കളി കഴിയുമ്പോൾ വിന്നിപെഗ് താരങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ പീസ ഓർഡർ ചെയ്ത് കഴിക്കാറുള്ളതെന്ന് വെസ്റ്റേൺ പീസ മാനേജർ മൈക്ക് മറൂഡിസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









