ഓട്ടവ: അമേരിക്കയിൽ നിർമ്മിക്കുന്ന നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ കൗണ്ടർ താരിഫ് ഏർപ്പെടുത്തി കാനഡ. അമേരിക്ക പുതിയ ഇറക്കുമതി നികുതി പ്രഖ്യാപിച്ചതിന് മറുപടിയായാണ് ഈ വലിയ നീക്കം. വരുന്ന സെപ്റ്റംബർ 8 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഔദ്യോഗികമായി അറിയിച്ചു. 2024-ലെ വ്യാപാര കണക്കുകൾ പ്രകാരം ഏകദേശം 27.6 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളെ ഈ തീരുമാനം നേരിട്ട് ബാധിക്കും.
പ്രധാനമായി ബാധിക്കുന്ന ഉൽപ്പന്നങ്ങൾ
സ്വന്തം രാജ്യത്തെ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ കാനഡ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീരുവ ചുമത്തുന്ന ഉൽപ്പന്നങ്ങളുടെ പൂർണ്ണ പട്ടികയും സർക്കാർ പുറത്തുവിട്ടു. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, പാൽ-ക്രീം അടക്കമുള്ള ക്ഷീര ഉൽപ്പന്നങ്ങൾ, കോപ്പർ വയർ, വുഡ് ചാർക്കോൾ, മോട്ടോർസൈക്കിളുകൾ എന്നിവയ്ക്ക് 50 ശതമാനം വരെയാണ് നികുതി കൂട്ടിയത്. കൂടാതെ പ്ലൈവുഡ്, പേപ്പർ ഉൽപ്പന്നങ്ങൾ, റെയിൽ ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് 25 ശതമാനവും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് 15 മുതൽ 25 ശതമാനം വരെയും അധിക നികുതി ഈടാക്കും.
Also Read: യു.എസ് താരിഫ് വന്നാലും തോറ്റുകൊടുക്കില്ല! പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടി കാനഡക്കാർ
സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു
അമേരിക്കയുടെ പുതിയ നയങ്ങൾ മൂലം കാനഡയിലെ നിർമ്മാണ-വ്യവസായ മേഖലകൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് ഇത്തരമൊരു മറുപടി നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വ്യാപാര തർക്കം കാരണം പ്രാദേശിക വിപണിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായി 7.5 ബില്യൺ കാനഡിയൻ ഡോളറിന്റെ പ്രത്യേക സഹായ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായങ്ങൾക്കുള്ള വായ്പാ പദ്ധതികളും തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI) പദ്ധതിയിലെ പരിഷ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Canada clamps down on the US! List of products facing price hikes from September 8 released.




