ന്യൂ വെസ്റ്റ്മിൻസ്റ്റർ: പാർക്കിംഗ് മീറ്ററുകളിൽ വ്യാജ QR കോഡ് സ്റ്റിക്കറുകൾ പതിച്ച് വൻ തുക തട്ടിയെടുക്കുന്ന പുതിയ തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായിന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ്. പാർക്കിംഗ് ഫീസ് അടയ്ക്കാനായി പാർക്കിംഗ് മീറ്ററുകളിലെ വ്യാജ QR കോഡുകൾ സ്‌കാൻ ചെയ്ത ഡ്രൈവർമാർക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.
മീറ്ററുകളിൽ “Scan to Pay” എന്നെഴുതിയ വ്യാജ സ്റ്റിക്കറുകൾ പതിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഈ QR കോഡ് സ്‌കാൻ ചെയ്യുമ്പോൾ യഥാർത്ഥ വെബ്‌സൈറ്റുകളെ വെല്ലുന്ന തരത്തിലുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ഉപഭോക്താക്കൾ എത്തുന്നത്. തുടർന്ന് പാർക്കിംഗ് ഫീസ് അടയ്ക്കാനായി ആളുകൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക ചോർത്തുകയായിരുന്നു. ഒരു കേസിൽ മാത്രം ഇരയായ വ്യക്തിക്ക് 2,000 ഡോളറോളം നഷ്ടപ്പെട്ടതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പാർക്കിംഗ് മീറ്ററുകളിൽ നിന്ന് ഇത്തരത്തിലുള്ള വ്യാജ സ്റ്റിക്കറുകൾ നീക്കം ചെയ്യുകയും ചെയ്തുവരികയാണ്.
പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള ശരിയായ രീതികൾ മീറ്ററുകൾക്ക് മുകളിലോ ബോർഡുകളിലോ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മീറ്ററുകളിൽ കാണുന്ന ഇത്തരം സ്റ്റിക്കറുകൾ സ്കാൻ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. സമീപദിവസങ്ങളിൽ ഇത്തരത്തിൽ QR കോഡുകൾ സ്‌കാൻ ചെയ്ത് പണമടച്ചവർ ഉടൻ തന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണമെന്നും, സംശയാസ്പദമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ബാങ്കിനെയും പോലീസിനെയും വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
Fake QR codes on parking meters lead to theft of lakhs; police issue alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





