സറി: ഇൻ്റർനെറ്റ് വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 37-കാരൻ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സറിയിൽ നിന്ന് വേഡ് ബ്രൂസ് ക്രെയ്ഗ് എന്നയാളെ പിടികൂടിയത്.
കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ വഴി കാണുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2025 മേയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 14,000-ത്തിലധികം ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തു.
സംഭവത്തിൽ വേഡ് ബ്രൂസ് ക്രെയ്ഗിനെതിരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ചതിനും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈൻ വഴി ആക്സസ് ചെയ്തതിനും പ്രോസിക്യൂഷൻ രണ്ട് പ്രധാന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് 4-ന് ബി.സി. പ്രോസിക്യൂഷൻ സർവീസ് കുറ്റപത്രം ശരിവെച്ചു. തുടർന്ന് ഓഗസ്റ്റ് 6-ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ ഓഗസ്റ്റ് 27-ന് കോടതിയിൽ ഹാജരാക്കും.
Young man arrested in Surrey for circulating child pornography; over 14,000 videos seized
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





