റെജീന: റെജീനയിലെ പ്രസിദ്ധമായ വാസ്കാന ഔട്ട്ഡോർ പൂൾ ഇനി രാത്രിയിലും തുറന്നു പ്രവർത്തിക്കും. ഈ ഓഗസ്റ്റ് മാസം മുഴുവൻ ആളുകൾക്ക് രാത്രിയിലും ഇവിടെ എത്തി നീന്താൻ അവസരമുണ്ട്. പകൽ സമയത്ത് ജോലിത്തിരക്ക് കാരണം വരാൻ കഴിയാത്തവർക്ക് വേണ്ടിയാണ് റെജീന നഗരസഭ പൂളിന്റെ സമയം നീട്ടി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 6 മുതലാണ് ഈ സീസണിലെ രാത്രി നീന്തൽ സെഷനുകൾക്ക് തുടക്കമായത്.
പകൽ സമയത്തെ വലിയ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി സമാധാനമായി സമയം ചെലവഴിക്കാൻ ഇത് സഹായിക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒന്നിച്ച് വരാൻ പറ്റിയ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാത്രി സമയത്ത് ആളുകളുടെ സുരക്ഷയ്ക്കായി പൂളിൽ കൂടുതൽ വെളിച്ചവും മറ്റ് മുൻകരുതലുകളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.
വാസ്കാന പൂളിൽ രാത്രി നീന്തൽ സൗകര്യം ഒരുക്കുന്നത് ഇത് തുടർച്ചയായ നാലാം വർഷമാണ്. ഇതിനോടനുബന്ധിച്ച് ഈ മാസം പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 20-ന് ‘ഗ്ലോ തീം നൈറ്റും’ 27-ന് പൂളിൽ വച്ച് സിനിമ പ്രദർശിപ്പിക്കുന്ന മൂവി നൈറ്റും ഒരുക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Operating hours of Wascana Outdoor Pool in Regina extended; swimming now possible at night too.





