Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബ്രിട്ടീഷ് കൊളംബിയിൽ കാട്ടുതീ ഭീതി; നിരവധി ആളുകളെ ഹെലികോപ്റ്റർ മാർ​ഗം രക്ഷപ്പെടുത്തി, ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു

Canada Varthakal by Canada Varthakal
August 9, 2026
in British Columbia
Reading Time: 1 min read
bc fire

credits ctv news

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ തെക്കൻ ഒകനഗൻ മേഖലയെ ഭീതിയിലാഴ്ത്തി പടർന്നുപിടിച്ച ‘ബാൾഡ് റേഞ്ച്’ കാട്ടുതീ പടരുന്നതിന്റെ തോത് കുറഞ്ഞു. ഇരുപതിനായിരത്തോളം ആളുകളാണ് കാട്ടുതീയെത്തുടർന്ന് വീടൊഴിഞ്ഞു പോയത്. ഒകനഗൻ തടാകക്കരയിലേക്ക് എത്തിയതോടെയാണ് തീ പടരുന്നത് മന്ദഗതിയിലായത്.

WhatsApp Image 2026 08 03 at 2.31.52 AM 1

വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച കാട്ടുതീ മിനിറ്റുകൾക്കുള്ളിലാണ് അതിവേഗം പടർന്നുപിടിച്ചത്. തുടക്കത്തിൽ വെറും 50 ഹെക്ടർ മാത്രമായിരുന്ന തീ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ 100 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. പ്രകൃതിദത്ത അതിർത്തിയായ തടാകത്തിലേക്ക് തീയെത്തിയതും ബി.സി. വൈൽഡ്‌ഫയർ സർവീസ് ജീവനക്കാരുടെ തക്കസമയത്തുള്ള ഇടപെടലുമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

ADVERTISEMENT

മേഖലയിൽ വൻതോതിൽ വീടുകളും കെട്ടിടങ്ങളും നശിച്ചതിനെ തുടർന്ന് ബി.സി. സർക്കാർ പ്രവിശ്യാതല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മർലാൻഡിന് പടിഞ്ഞാറ് ഭാഗത്ത് ഒരാൾ മരിച്ചതായി സംശയമുള്ളതിനാൽ ആർ.സി.എം.പി ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സമ്മർലാൻഡ്, പീച്ച്‌ലാന്റ്, സെൻട്രൽ ഒകനഗൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി പതിനായിരത്തോളം വീടുകൾക്ക് പൂർണ ഒഴിപ്പിക്കൽ ഉത്തരവും 3,200-ലധികം വീടുകൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കാട്ടുതീയിൽ കുടുങ്ങിയ അൻപതിലധികം പ്രദേശവാസികളെ ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സമ്മർലാൻഡിലെ ‘ഇന്റീരിയർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ സൊസൈറ്റി’യുടെ കേന്ദ്രം തീപിടുത്തത്തിൽ പൂർണമായി നശിച്ചു.

ബി.സി. വൈൽഡ്‌ഫയർ സർവീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഭയാനകവുമായ കാട്ടുതീകളിലൊന്നാണിതെന്ന് ഡയറക്ടർ ക്ലിഫ് ചാപ്മാൻ വ്യക്തമാക്കി. തീ വൻതോതിൽ പടർന്നുപിടിക്കാനുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Wildfire scare in British Columbia; many rescued by helicopter, thousands evacuated.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

bc fire
British Columbia

ഓകനഗൻ താഴ്‌വരയിൽ കാട്ടുതീ പടരുന്നു; ബി.സിയിൽ അടിയന്തരാവസ്ഥ

by Canada Varthakal
August 8, 2026
ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്
British Columbia

ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്

by Canada Varthakal
August 8, 2026
ബി.സിയിൽ കരടിയുടെ ആക്രമണം; 72കാരിക്ക് ഗുരുതര പരിക്ക്, മുന്നറിയിപ്പ്
British Columbia

ബി.സിയിൽ കരടിയുടെ ആക്രമണം; 72കാരിക്ക് ഗുരുതര പരിക്ക്, മുന്നറിയിപ്പ്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.